സൗദി: ഗോത്രത്തെ അപമാനിച്ചു, അഭിഭാഷകന് ചാട്ടവാറടിയും ജയില്‍ ശിക്ഷയും!!!
റിയാദ്: കേസ് വാദിക്കുന്നതിനിടെ കോടതിയില്‍ ഗോത്രസമുദായത്തെ അപമാനിച്ച അഭിഭാഷകന് തടവും ചാട്ടവാറടിയും. രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനിടെ മറുകക്ഷിയെ ഗോത്രത്തിന്റെ പേര് പരാമര്‍ശിച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് റിയാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30 ദിവസത്തെ തടവും 130 ചാട്ടവാറടിയുമാണ് ശിക്ഷ.
കക്ഷിക്കെതിര വംശീയാധിക്ഷേപം നടത്തയതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും വിവരമുണ്ട്. എന്നാല്‍ ശിക്ഷ റദ്ദാക്കുന്നതിനായി കോടതി വിധിക്കെതിരെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. അഭിഭാഷകന്‍ വംശീയാധിക്ഷേപം നടത്തിയെന്നതിനുള്ള തെളിവായി കോടതി രണ്ട് സാക്ഷിമൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോടതി നടപടികള്‍ക്കിടയിലെ സംഭവങ്ങള്‍ രേഖപ്പെടുത്തുന്നത് നിയമാനുസൃതമായ തെളിവായി കണക്കാക്കാനാവില്ലെന്നും കുറ്റാരോപിതനായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

തനിക്കെതിരെ പ്രതികാരം ചെയ്യുന്നതിനും പ്രശസ്തിക്ക് കളങ്കം വരുത്തുന്നതിനും വേണ്ടിയാണ് തനിക്കെതിരെ കേസ് നല്‍കിയതെന്നാണ് അഭിഭാഷകന്റെ അവകാശവാദം. എന്നാല്‍ കേസില്‍ വാദിയോടും പ്രതിയോടും കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാനാണ് കോടതി ഒടുവില്‍ നല്‍കിയ നിര്‍ദ്ദേശം. കോടതിയുടെ മാന്യത കാത്തുസൂക്ഷിച്ച് മാത്രമേ പെരുമാറുകയുള്ളൂവെന്ന് അഭിഭാഷകനെക്കൊണ്ട് കോടതി പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications