Get Updates
Get notified of breaking news, exclusive insights, and must-see stories!

യെമനിലെ തുറമുഖങ്ങളുടെ നിയന്ത്രണം സൗദി ഏറ്റെടുത്തു

റിയാദ്: യെമനിലെ തുറമുഖങ്ങളുടെ നിയന്ത്രണം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈന്യം ഏറ്റെടുത്തു. രാജ്യത്തെ തുറമുഖങ്ങളില്‍ ഇപ്പോള്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായി എത്താനും മടങ്ങാനും കഴിയുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പ്രത്യേക സൈനിക നടപടിയിലൂടെയാണ് തുറമുഖങ്ങള്‍ സുരക്ഷിതമാക്കിയത്

യമനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതോടെ എളുപ്പമായേക്കും. അതിനിടെ, സൗദിയുടെ നേതൃത്വത്തിലുള്ള സൈന്യത്തിനുനേരെ മിസൈല്‍ ആക്രമണം നടത്താനുള്ള വിമതരുടെ നീക്കം പരാജയപ്പെട്ടു. വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തുവെന്ന് സഖ്യസേന വ്യക്തമാക്കി.

-sanaa.jpg

തുറമുഖ നഗരമായ ഏദനിലേക്ക് വിമതര്‍ കടക്കുന്നത് തടയാനുള്ള ശ്രമമാണ് സഖ്യസേന നടത്തുന്നത്. ഷിയ ഹൂതി വിമതരുടെ കൈവശം മാരക പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഉള്ളതെന്ന് സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയുടെ യെമന്‍ ആക്രമണം, ഫോട്ടോ ഗ്യാലറി

യെമനിലെ ഷിയ ഹൂതി വിമതര്‍ക്കെതിരെ മാര്‍ച്ച് 26 നാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങള്‍ സൈനിക നടപടി തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+