സൗദി കുടുങ്ങി; യെമനിലെ വ്യോമാക്രമണം യുദ്ധകുറ്റ കൃത്യം!! മനുഷ്യാവകാശ സംഘടനകള്‍ വാളോങ്ങുന്നു
റിയാദ്: യെമനില്‍ സൗദി സഖ്യത്തിന്റെ വ്യോമാക്രണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടത് യുദ്ധകുറ്റകൃത്യങ്ങളുടെ പരിധിയില്‍പ്പെടുന്നതെന്ന് മനുഷ്യാവകാശ സംഘന. അമേരിക്കന്‍ മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് സൗദിയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇതിനൊപ്പം സൗദിയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളോടും സംഘടന ആവശ്യപ്പെടുന്നു. യെമന്റെ സ്ഥിതി സുസ്ഥിരമല്ലെന്നും തര്‍ക്കം പരിഹരിക്കുന്നതിന് ഇരു ഭാഗത്തുനിന്നും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. യെമനിലെ സ്ഥിതി ഗുരുതരമായ മാനുഷിക വിപത്താണെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാണിക്കുന്നു.
യെമനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മുപ്പത് ലക്ഷത്തോളം പേര്‍ പലായനം ചെയ്‌തെന്നും 80 ശതമാനം പേര്‍ക്കും മാനുഷിക പരിഗണന ലഭിച്ചില്ലെന്നും കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് രാജ്യത്താണെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകളെ ഉദ്ധരിച്ചാണ് സംഘടനയുടെ വിലയിരുത്തല്‍.

സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളെ യുദ്ധനിയമങ്ങളുടെ ലംഘനമാണെന്നും സൗദി ചെയ്തിട്ടുള്ളത് യുദ്ധകുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കുറ്റമാണെന്നും സംഘടന വ്യക്തമാക്കുന്നു. യെനമിലെ വ്യോമാക്രമണങ്ങള്‍ സൗദി അവസാനിപ്പിക്കുന്നതുവരെ ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്നുമാണ് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളോട് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സംഘടന ആവശ്യപ്പെടുന്നത്.
യെമനില്‍ നിന്ന് ഹൂത്തികളെ തുരത്തി മന്‍സൂര്‍ ഹാദിയ്ക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കുന്നതിന് വേണ്ടി 2015 മാര്‍ച്ച് 2015ന് ശേഷമാണ് സൗദി പാശ്ചാത്യ രാജ്യങ്ങളുടെ സഹായത്തോടെ വ്യോമാക്രമണത്തിന് തുടക്കം കുറിക്കുന്നത്. യെമനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 10,000 കവിഞ്ഞതായി ഫെബ്രുവരിയില്‍ ഐക്യരാഷ്ട്രയിലെ യെമന്‍ ഹ്യൂമാനിട്ടേറിയന്‍ കോ ഓര്‍ഡിനേറ്റര്‍ ജാമി മക്‌ഗോള്‍ഡ്രിക് വ്യക്തമാ്ക്കിയിരുന്നു. യെമന്‍ സര്‍ക്കാരും ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണച്ച സൗദി ഹൂതി വിമതരെ യെമനില്‍ നിന്ന് തുരത്തുന്നതിന് വേണ്ടി സഖ്യകക്ഷി രാഷ്ട്രങ്ങളുടെ സഹായത്തോടെ വ്യോമാക്രമണം ആരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications