സൗദി: വാട്‌സ് ആപ്പ് മെസേജ് നോക്കിയില്ല, ഭാര്യയെ മൊഴിചൊല്ലി
റിയാദ്: വാട്‌സ് ആപ്പും ഫേസ്ബുക്കും ഒക്കെ വിവാഹ മോചനത്തിലേക്കെത്തിക്കുന്ന കാലമാണ്. എന്നാല്‍ വാട്‌സ് ആപ്പിലെ സന്ദേശം വായിച്ച് നോക്കാതിരുന്നത് ഒരു വിവാഹമോചനത്തില്‍ കലാശിച്ച വാര്‍ത്തയാണ് സൗദിയില്‍ നിന്ന് വരുന്നത്.
വാട്‌സ് ആപ്പില്‍ താന്‍ അയച്ച സന്ദേശം വായിച്ചുനോക്കാതിരുന്നതിനാണ് ഒരു സൗദിക്കാരന്‍ തന്റെ ഭാര്യയെ മൊഴി ചൊല്ലിയത്. തന്റെ സന്ദേശങ്ങള്‍ കണ്ടിട്ടും ഭാര്യ അവയെ അവഗണിച്ചു എന്നാണ് ഭര്‍ത്താവിന്റെ പരാതി.

ഭാര്യ വാട്‌സ് ആപ്പിനും ഫേസ്ബുക്കിനും അടിമയായിരുന്നു എന്നാണ് ഭര്‍ത്താവിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ സമയവും ഭാര്യ ഫോണില്‍ ചാറ്റിങ്ങിലായിരിക്കും. വീട്ടുകാര്യങ്ങള്‍ നോക്കാനും കുട്ടികളുടെ കാര്യം നോക്കാനും സമയമില്ലാത്ത രീകതിയിലായിരുന്നത്രെ യുവതിയുടെ സോഷ്യല്‍ മീഡിയ പ്രണയം.
സുഹൃത്തുക്കളുമായും കുടുംബക്കാരുമായും ഒക്കെയായിരുന്നു യുവതിയുടെ വാട്‌സ് ആപ്പ് ചാറ്റിങ്. എന്നാല്‍ ഭര്‍ത്താവിനെ തീരെ പരിഗണിക്കാതെ വന്നാലോ... താന്‍ അയച്ച സന്ദേശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, തിരക്ക് കാരണം നോക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നത്രെ ഭാര്യ പ്രതികരിച്ചത്.
കാര്യങ്ങള്‍ പ്രശ്‌നമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഭാര്യയുടെ ഫോണ്‍ പ്രേമം അവസാനിക്കാത്തതിനാല്‍ വിവാഹമോചനത്തിന്റെ വഴി തേടുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പറയുന്നത്.












Click it and Unblock the Notifications