മുമ്പില്‍ നടന്നതിനും ആട്ടിന്‍തല മറന്നതിനും വിവാഹമോചനം; സൗദി യുവാക്കള്‍ക്ക് ഇതെന്തു പറ്റി?
റിയാദ്: നിസ്സാര കാര്യങ്ങള്‍ക്ക് സൗദി യുവാക്കള്‍ വിവാഹ മോചനം നടത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരാള്‍ തന്റെ ഭാര്യയെ വേണ്ടെന്നു വച്ചത് തന്നെക്കാള്‍ മുമ്പില്‍ നടന്നതിന്. ഒരു സ്റ്റെപ്പ് പിറകില്‍ നടക്കാന്‍ പറഞ്ഞെങ്കിലും ഭാര്യ അത് ചെവിക്കൊണ്ടില്ലത്രെ.
മറ്റൊരു സൗദി തന്റെ ഭാര്യയെ മൊഴിചൊല്ലിയതിന് കാരണം സുഹൃത്തിന് സദ്യയൊരുക്കാന്‍ താന്‍ കൊണ്ടുവന്നുകൊടുത്ത ആട്ടിന്‍തല ഡൈനിംഗ് ടേബിളില്‍ വെക്കാന്‍ മറന്നതായിരുന്നു. അതിഥി പോയശേഷം രോഷാകുലനായ ഭര്‍ത്താവ് വിരുന്നിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവം മറന്നുപോയതിന് തന്നെ വിവാഹമോചനം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു. സൗദി ദിനപത്രമായ അല്‍ വത്വന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കാലില്‍ വള ധരിക്കരുതെന്ന തന്റെ ആവശ്യം അനുസരിക്കാത്തതിനെ തുടര്‍ന്ന് മധുവിധു നാളില്‍ തന്നെ മറ്റൊരു യുവാവ് നവവധുവിനെ വീട്ടിലേക്ക് പറഞ്ഞയച്ചുവത്രെ. തന്നോട് ചോദിക്കാതെ കുടുംബവീട് സന്ദര്‍ശിച്ചു, തനിക്കിഷ്ടമല്ലാത്ത ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങി നിസ്സാര കാര്യങ്ങള്‍ക്ക് വിവാഹമോചന ചെയ്യുന്ന സംഭവങ്ങള്‍ സൗദിയുവാക്കള്ക്കിടയില് കൂടിവരുന്നതായി പത്രം കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. കല്യാണം കഴിഞ്ഞ ഉടനെയാണ് ഇത്തരം സംഭവങ്ങളിലേറെയും ഉണ്ടാവുന്നത്. ഇത് ഒഴിവാക്കാന്‍ നവവധൂവരന്മാര്ക്ക് കൗണ്‍സലിംഗ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഇത്തരം വിവാഹമോചനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനായ ഹുമൂദ് അല്‍ ശിമ്മാരി പറഞ്ഞു. മാറുന്ന സാമൂഹിക കാഴ്ചപ്പാടുകള്‍ക്കൊപ്പം ആധുനിക സാങ്കേതികവിദ്യയും വില്ലനാകാറുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. പുതുതലമുറയ്ക്ക് വിവാഹത്തെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടാണുള്ളതെന്നും അദ്ദേഹം പറയുന്നു.
കുടുംബത്തിനകത്തു നിന്ന് തന്നെയാണ് യുവതീയുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ വിദ്യാഭ്യാസം നല്‍കേണ്ടതെന്ന് സാമൂഹിക പ്രവര്‍ത്തക ലതീഫ ഹാമിദ് അഭിപ്രായപ്പെട്ടു.
-
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ്












Click it and Unblock the Notifications