ദുബായ്: ശരീരഭാരം കുറയ്ക്കാന്‍ സര്‍ജറി നടത്തിയ യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി, കാരണം മറ്റുപലതാണ്
ദുബായ്: ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരം അമിതവണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്തിയത് യുവതിയ്ക്ക് പണിയായി. യുവതിയുടെ അമിതവണ്ണത്തില്‍ ഭര്‍ത്താവ് അസംതൃപ്തി പ്രകടിപ്പിച്ചതാണ് യുവതിയെ ശസ്ത്രക്രിയ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ സംഭവിച്ചത് പ്രതീക്ഷച്ചതില്‍ വിപരീതമായിരുന്നു. ദിവസങ്ങള്‍ക്കുളളില്‍ ഇവരുടെ ബന്ധം പിരിഞ്ഞു. കാരണം ഇതായിരുന്നു.

അമിതവണ്ണത്തിന് ശസ്ത്രക്രിയ
സൗദി സ്വദേശിനിയായ യുവതിയാണ് വണ്ണം കുറയ്ക്കുന്നതിന് ശസ്ത്രക്രിയ നടത്തി സ്ലിം ബ്യട്ടിയായത്. ഭര്‍ത്താവിന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ വേണ്ടി ചെയ്തത് ബന്ധം പിരിയല്ലില്‍ അവസാനിച്ചു.

ഭര്‍ത്താവിനെ ഞെട്ടിക്കാന്‍ ചെയ്തത്
ഭാര്യ സ്ലിം ആകണം എന്ന് ഭര്‍ത്താവ് നിരന്തരം പറയുമായിരുന്നു. ഇതിനാല്‍ ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാന്‍ വേണ്ടി സൗദിയില്‍ നിന്നും മറ്റൊരു സിറ്റിയിലേക്ക് മാറി ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

ശസ്ത്രക്രിയയുടെ ചിലവ്
80,000 റിയാലാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടി ചിലവാക്കിയ തുക. ഇത്രയും തുക ഭര്‍ത്താവ് അറിയാതെയാണ് യുവതി എടുത്തത്.

വീടു പണിയാന്‍ സൂക്ഷിച്ച പണം
വീടു പണിയ്ക്ക് വേണ്ടി സൂക്ഷിച്ച് വെച്ച പണമാണ് യുവതി ശസ്ത്രക്രിയയ്ക്ക് വേണ്ടി ചിലവഴിച്ചത്. ഇത് ഭര്‍ത്താവിന് സഹിക്കാന്‍ കഴിഞ്ഞില്ല. ഏറെ കാലത്തെ സമ്പാദ്യം കൂട്ടിവെച്ച് വീടുപണിയാന്‍ കാത്തിരിക്കുമ്പോള്‍ ഭാര്യം ചെയ്തത് ക്ഷമിക്കാന്‍ ഭര്‍ത്താവിന് കഴിഞ്ഞില്ല.













Click it and Unblock the Notifications