കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ മാത്രമല്ല സൗദികളും മികച്ച മൊബൈല്‍ ടെക്‌നീഷ്യന്മാരാണ്...

Google Oneindia Malayalam News

സൗദി: മൊബൈല്‍ ഫോണ്‍ മേഖലയില്‍ സൗദി സര്‍ക്കാര്‍ കൊണ്ടു വന്ന സ്വദേശിവല്‍ക്കരണത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ള സ്വദേശികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറായതോടെ പരിശീലനത്തിനായി പേര് രെജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ദന രേഖപ്പെടുത്തി.

മാനവവിഭവ ശേഷി വകുപ്പ് സംഘടിപ്പിച്ച സൗജന്യ രെജിസ്‌ട്രേഷന് ആദ്യ ദിവസം തന്നെ ഏതാണ്ട് 35,000 ത്തോളം യുവതി യുവാക്കളാണ് പേര് നല്‍കിയിരിക്കുന്നത്. 18 വയസ്സ് പൂര്‍ത്തിയായ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യാത്തവര്‍ക്കാണ് മന്ത്രാലയം സൗജന്യ പരിശീലനം നല്‍കുന്നത്. 25 മണിക്കൂര്‍ 180 മണിക്കൂര്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണ് കോഴ്‌സുകള്‍ ഒരുക്കിയിരിക്കുന്നത്.

saudi-map

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മന്ത്രാലയം പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കും. 100 ശതമാനം സ്വദേശി വല്‍ക്കരണമാണ് മൊബൈല്‍ ഫോണ്‍ വില്‍പന സര്‍വ്വീസ് മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടു വരുന്നത്. മുന്നു മാസത്തിനുള്ളില്‍ 50 ശതമാനവും സെപ്റ്റംബര്‍ മാസത്തോടെ 100 ശതമാനവും സ്വദേശികളെ മാത്രമെ ഈ മേഖലയില്‍ ജോലിക്ക് നിര്‍ത്താവൂ എന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വരും ദിവസങ്ങളില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വാണിജ്യ വകുപ്പും തൊഴില്‍ വകുപ്പും സംയുക്തമായി പരിശോധന ആരംഭിക്കും. മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്മാര്‍ ഇതിനകം തന്നെ മറ്റ് മേഖലയിലേക്ക് ജോലി മാറുകയോ നാട്ടിലേക്കോ മറ്റ് ജിസിസി രാജ്യങ്ങളിലേക്കോ ജോലി തേടി പോകുന്നത് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

English summary
Saudi men, women to be trained in mobile industry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X