സൗദി: സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ ഇനി 2 വര്‍ഷം വേണ്ട
റിയാദ്: സൗദിയില്‍ സ്‌പോണ്‍സര്‍ ഷിപ്പ് മാറ്റുന്നതില്‍ വീണ്ടും ഇളവ്. രണ്ടു വര്‍ഷം വരെ ഒരു സ്‌പോണ്‍സര്‍ഷിപ്പ് തുടരണമെന്ന വ്യവസ്ഥയ്ക്കാണ് മാറ്റം വരുത്തുന്നത്. അതിനാല്‍ തന്നെ മികച്ച തൊഴിലവസരങ്ങള്‍ ലഭിച്ചാല്‍ മാറാം. നിതാഖാത് മൂലം നട്ടം തിരിയുന്ന മലയാളിയ്ക്കും പുതിയ ഭേദഗതി ഗുണകരമാകും.
എത്ര നല്ല തൊഴിലവസരങ്ങള്‍ ലഭിച്ചാലും ഒരു തൊഴിലുടമയില്‍ നിന്ന് മാറണമെങ്കില്‍ രണ്ട് വര്‍ഷമായിരുന്നു കാലാവധി. എന്നാല്‍ ഇനി അതിന് കാത്ത് നില്‍ക്കേണ്ട. പുതിയ നീക്കത്തിനെതിരെ വ്യവസായ മേഖലയില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നിരിയ്ക്കുകയാണ്. എന്നാല്‍ ഇത് കാര്യമാക്കാതെ മുന്നോട്ട് പോകാനാണ് തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരി്ക്കുന്നത്.
പുതിയ നിയമം അനുസരിച്ച് സുരക്ഷിതമായ 'പച്ച' വിഭാഗത്തിലേയ്ക്ക് മാറാന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ അവസരം ലഭിയ്ക്കും. 'ചുവപ്പ്' വിഭാഗത്തിവെ ജോലിക്കാര്‍ക്ക് സ്‌പോണ്‍സറുടെ അനുവാദം കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറാനും നിയമം അനുവദിച്ചിരുന്നു. ഇപ്പോള്‍ എല്ലാ വിഭാഗത്തിലും ഇളവ് പ്രഖ്യാപിച്ചതോടെ തൊഴില്‍മാറ്റം എളുപ്പമാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

സ്‌പോണ്‍സര്‍ഷിപ്പ് നിയമം മാറ്റുന്നത് പ്രവാസികള്‍ക്ക് ആശ്വാസകരമാണെങ്കിലും സ്വദേശികളില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ട്. ജോലിക്കാരില്‍ തൊഴിലുടമയ്ക്ക് നിയന്ത്രണം ഇല്ലാതാകുമെന്നാണ് സ്വദേശികളുടെ വാദം. സൗദിയിലേയ്‌യ്ക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് വര്‍ധിപ്പിയ്ക്കില്ലെന്നും തൊഴില്‍മന്ത്രാലയം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications