കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാജിമാര്‍ക്ക് ഇനി ഡിജിറ്റല്‍ മാപ്പ്‌

Google Oneindia Malayalam News

സൗദി: ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ എത്തുന്ന ഹജ്ജ് കര്‍മത്തില്‍ ഹാജിമാര്‍ക്ക് വഴിതെറ്റുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇനി മുതല്‍ ഇത്തരം സംഭവങ്ങളില്‍ പെട്ട് ഹാജിമാര്‍ കുഴങ്ങുകയില്ല. ജിദ്ദ കിംങ് അബ്ദുല്‍ അസീസ് യൂണിവേര്‍സിറ്റി സയന്‍സ് ആന്റ് ടെകനോളജിയുടെ സഹായത്തോടെ സൗദി ഹജ്ജ് മന്ത്രാലയം പുതിയ ഡിജിറ്റല്‍ മാപ്പ് രൂപപ്പെടുത്തി. മക്ക,മദീന,ജിദ്ദ തുടങ്ങിയ നഗരങ്ങളിലൂടെയുള്ള ഹജ്ജ് സേവനവുമായി ഓടുന്ന ബസ്സുകളെ കണ്ടെത്താനും,ഇവയുടെ സ്ഥാനം നിര്‍ണ്ണയിക്കാനും ഡിജിറ്റല്‍ മാപ്പിന്റെ സഹായത്തോടെ സാധിക്കും.

കൂടാതെ ഹജ്ജ് സീസണില്‍ രാജ്യത്തെത്തുന്ന വിദേശ ഡ്രൈവര്‍മാര്‍ക്ക് വഴി തെറ്റാതെ വാഹനം ഓടിക്കാനും പുതിയ സംവിധാനം സഹായകരമാകും.താല്‍കാലികമായി രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്നഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനം വഴി തെറ്റുന്നത് അധിക്രതര്‍ക്ക് ഏറെ തലവേദന സ്യഷ്ടിക്കാറുണ്ട്. ഇത്തരത്തിലുള്ള പരാതികള്‍ ലഭിക്കുന്നതും വര്‍ഷം തോറും കൂടിവരികയാണ്.

hajj

ഹാജിമാര്‍ തങ്ങളുടെ വാഹനത്തിലെത്താനും പലപ്പോഴും പ്രയാസപ്പെടാറുണ്ട്. എന്നാല്‍ പുതിയ സംവിധാനം ഉപയോഗിക്കുന്നത് വഴി വാഹനം ഏത് ദിശയിലൂടെ സഞ്ചരിക്കണമെന്നും എത്തിപ്പെടേണ്ട സ്ഥലത്തേക്കുള്ള ദൂര പരിധിയും ക്രത്യമായി ഡ്രൈവര്‍മാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും. വാഹനം ഇപ്പോള്‍ എവിടെയാണന്ന് ഹാജിമാര്‍ക്കും മാപ്പ് വഴി കണ്ടുപിടിക്കാനാവും.

English summary
The Saudi Ministry of Hajj Preparation of digital map to make it easy to travel for Hajj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X