സൗദിയില്‍ വിസ നടപടികള്‍ക്ക് ഇനി മുതല്‍ കടലാസില്ല!!!
റിയാദ് : വിസ നടപടികള്‍ ലഘൂകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനും വേണ്ടി കടലാസ് മുഖേനയുള്ള എല്ലാ ഇടപാടുകളും തൊഴില്‍ മന്ത്രാലയം പൂര്‍ണ്ണമായും നിര്‍ത്തലാക്കി.
ഘട്ടം ഘട്ടമായി കടലാസ് മുക്തമാക്കല്‍ നടപടികള്‍ തൊഴില്‍ മന്ത്രാലയം നേരത്ത് തുടങ്ങിയിരുന്നെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുന്നതിനു വേണ്ടി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സമ്മതം കടലാസ് വഴിയായിരുന്നു ഇതു വരെ സ്വീകരിച്ചിരുന്നത്.

ഇനി മുതല്‍ ഈ സമ്മതപത്രം ഇലക്ട്രോണിക് സംവിധാനത്തിലാണു സ്വീകരിക്കുക. അതോടെ വിസ നടപടികള്‍ക്ക് കടലാസിന്റെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാകും.
ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം വ്യക്തമാക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ സമ്മത പത്രത്തിന്റെയും നിതാഖാത്തില്‍ അപേക്ഷകരുടെ നിലവിലുള്ള സ്ഥിതിയും മാനദണ്ഡമാക്കിയാണൂ തൊഴില്‍ മന്ത്രാലയം വിസ അനുവദിക്കുന്നത്.












Click it and Unblock the Notifications