Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ വിഷയങ്ങളില്‍ സൗദി രാജകുമാരന്‍ ആദ്യമായി പ്രതികരിക്കുന്നു; ഖത്തര്‍, ഇറാന്‍, യമന്‍, ഫലസ്തീന്‍...

ഒരുകാലത്ത് 60 ശതമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിപ്പോള്‍ 10 ശതമാനമായി കുറഞ്ഞുവെന്നും രാജകുമാരന്‍ പറഞ്ഞു.

ഗള്‍ഫിലെയും അറബ് ലോകത്തെയും വിവാദ വിഷയങ്ങളില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി പ്രതികരിച്ചു. വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ഈജിപ്തിലെത്തിയ അദ്ദേഹം പ്രമുഖ എഡിറ്റര്‍മാര്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. ഇറാന്‍ വെല്ലുവിളി, ഖത്തര്‍ ഉപരോധം, യമനിലെ യുദ്ധം, സൗദിയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍, ഫലസ്തീന്‍ വിഷയം എന്നിവയുമായി ബന്ധപ്പെട്ടെല്ലാം അദ്ദേഹം ആദ്യമായി മാധ്യമങ്ങളോട് തുറന്നു പറഞ്ഞു. ചില വേളകളില്‍ ചരിത്ര സംഭവങ്ങള്‍ ഓര്‍മിപ്പിച്ചായിരുന്നു ബിന്‍ സല്‍മാന്റെ പ്രതികരണം....

പ്രധാനമായും അറിയേണ്ടത്

പ്രധാനമായും അറിയേണ്ടത്

ഖത്തര്‍ ഉപരോധം സംബന്ധിച്ചായിരുന്നു മാധ്യമങ്ങള്‍ക്ക് പ്രധാനമായും ബിന്‍ സല്‍മാനില്‍ നിന്ന് അറിയേണ്ടിയിരുന്നത്. ഖത്തറുമായി ബന്ധപ്പെട്ടത് വളരെ ചെറിയ വിഷയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറഞ്ഞ ആളുകള്‍

കുറഞ്ഞ ആളുകള്‍

ഖത്തറിലെത് വലിയ പ്രശ്‌നമല്ല. ഖത്തറിലെ മൊത്തം ജനങ്ങള്‍ ഈജിപ്തില്‍ ഒരു പരിപാടിക്ക് പങ്കെടുക്കന്നവരുടെ അത്രയേ ഉണ്ടാകൂവെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു. മൂന്ന് ദിനസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് രാജകുമാരന്‍ ഈജിപ്തിലെത്തിയത്.

ചരിത്രം ഓര്‍മിപ്പിച്ചു

ചരിത്രം ഓര്‍മിപ്പിച്ചു

ഖത്തറുമായുള്ള തര്‍ക്കം സംബന്ധിച്ച ചോദ്യത്തിന് ബിന്‍ സല്‍മാന്‍ ചില ചരിത്ര സംഭവങ്ങള്‍ ഓര്‍മിപ്പിച്ചു. 1959ല്‍ ക്യൂബയും അമേരിക്കയും തമ്മിലുണ്ടായ പ്രശ്‌നങ്ങളുമായിട്ടാണ് അദ്ദേഹം ഖത്തര്‍ ഉപരോധത്തെ താരതമ്യം ചെയ്തത്.

അവിടെ സംഭവിച്ചത്

അവിടെ സംഭവിച്ചത്

ക്യൂബന്‍ വിപ്ലവത്തിന് ശേഷമാണ് അമേരിക്ക-ക്യൂബ ബന്ധം വഷളായത്. 1960 ഒക്ടോബറില്‍ അമേരിക്ക ക്യൂബക്കെതിരേ ഉപരോധം പ്രഖ്യാപിച്ചു. അടുത്ത കാലത്ത് ബറാക് ഒബാമ പ്രസിഡന്റായിരിക്കെയാണ് ഉപരോധത്തില്‍ ഇളവ് വരുത്തിയത്.

ഉയരുന്ന സംശയം

ഉയരുന്ന സംശയം

ഖത്തര്‍ പ്രശ്‌നം ഉടന്‍ തീരില്ല എന്ന സൂചനയാണോ സൗദി രാജകുമാരന്‍ നല്‍കിയത് എന്ന ചോദ്യമാണ് ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും ഉയരുന്നത്. അറബ് രാജ്യങ്ങളോട് ഖത്തര്‍ ഭരണകൂടം സ്വീകരിക്കുന്ന രീതിയും അദ്ദേഹം വിമര്‍ശിച്ചു.

സൗദി മന്ത്രി

സൗദി മന്ത്രി

ഖത്തര്‍ പ്രശ്‌നം സൗദി അത്ര വലിയ കാര്യമായി എടുക്കുന്നില്ലെന്ന സൂചനയാണ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നല്‍കിയത്. സൗദി മന്ത്രിസഭയിലെ ഏതെങ്കിലും ഒരംഗം വിഷയത്തില്‍ ഇടപെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇറാന്‍ കടലാസ് പുലി

ഇറാന്‍ കടലാസ് പുലി

ഇറാന്‍ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് രാജകുമാരന്‍ പറഞ്ഞു. ഇറാന്‍ ഭരണകൂടത്തെ ഭയക്കുന്നില്ല. ഇറാനിലേത് കടലാസ് പുലി ഭരണകൂടമാണെന്നും അദ്ദേഹം പറഞ്ഞു.

ഷിയാക്കളെ കുറിച്ച്

ഷിയാക്കളെ കുറിച്ച്

സൗദിയില്‍ ഷിയാക്കളെ അടിച്ചമര്‍ത്തകയാണെന്ന ആരോപണം രാജകുമാരന്‍ നിഷേധിച്ചു. സൗദിയുടെ പുരോഗിക്ക് വേണ്ടി ഷിയാക്കള്‍ കൂടി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുപ്രധാന പദവികളില്‍ സൗദിയില്‍ ഷിയാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യമന്‍ യുദ്ധം ഉടന്‍ തീരും

യമന്‍ യുദ്ധം ഉടന്‍ തീരും

യമനിലെ യുദ്ധം ഏതാണ് അവസാനിക്കാറായിട്ടുണ്ട്. അവിടെ നിയപരമായ ഭരണകൂടം സ്ഥാപിക്കലാണ് ലക്ഷ്യം. സൗദി എന്നും ഫലസ്തീന്‍കാര്‍ക്ക് അനുകൂലമാണെന്നും രാജകുമാരന്‍ പറഞ്ഞു.

ഫലസ്തീന്‍ നിലപാട്

ഫലസ്തീന്‍ നിലപാട്

കിഴക്ക്ന്‍ ജറുസലേം തലസ്ഥാനമായി 1967ലെ അതിര്‍ത്തി കണക്കാക്കി ഫലസ്തീന്‍ രാഷ്ട്രം രൂപീകൃതമാകണമെന്നാണ് സൗദിയുടെ നിലപാട്. അത് നേരത്തെയുള്ള നിലപാടാണ്. അതില്‍ മാറ്റം വന്നിട്ടില്ലെന്നും രാജകുമാരന്‍ പറഞ്ഞു.

ഇസ്ലാമിന് എതിരല്ല

ഇസ്ലാമിന് എതിരല്ല

സൗദിയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. സ്ത്രീകള്‍ക്ക് വേണ്ടി തുടര്‍ച്ചയായി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയാണ് ഭരണകൂടം. ഇസ്ലാമിന്റെ മൂല്യങ്ങള്‍ക്ക്് എതിരായ ഒന്നും ചെയ്യുന്നില്ലെന്ന് രാജകുമാരന്‍ വ്യക്തമാക്കി.

10 ശതമനമായി താഴ്ന്നു

10 ശതമനമായി താഴ്ന്നു

ഇസ്ലാം സഹിഷ്ണുതയുടെ മതമാണ്. സൗദിയില്‍ എല്ലാ തരത്തിലുള്ള ചര്‍ച്ചകള്‍ക്കും വാതില്‍ തുറന്നിടുകയാണ് ചെയ്തിരിക്കുന്നത്. ഒരുകാലത്ത് 60 ശതമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിപ്പോള്‍ 10 ശതമാനമായി കുറഞ്ഞുവെന്നും രാജകുമാരന്‍ പറഞ്ഞു.

സൗദി പണം വിദേശത്തേക്കില്ല

സൗദി പണം വിദേശത്തേക്കില്ല

രാജ്യത്ത് നടപ്പാക്കുന്ന ഓരോ പരിഷ്‌കാരങ്ങളും ഗുണത്തിന് വേണ്ടിയാണ്. സൗദിയുടെ സാമ്പത്തിക രംഗം ഭദ്രമാക്കുകയാണ് ലക്ഷ്യം. സൗദിയില്‍ നിന്ന് പണം വിദേശത്തേക്ക് ഒഴുകുന്നത് തടയും. വിദേശത്ത് പണം ചെലവഴിക്കുന്ന സൗദിക്കാര്‍ ഇപ്പോള്‍ സ്വന്തം നാട്ടില്‍ തന്നെ ചെലവഴിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+