Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമം മാറുന്നു സൗദി പെണ്ണുങ്ങള്‍ ഇനി കാറോടിയ്ക്കും

റിയാദ്: സൗദിയിലെ സ്ത്രീകള്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് അനുവദിയ്ക്കുന്ന കാര്യം ശൂറാ കൗണ്‍സില്‍ പരിഗണിയ്ക്കുന്നതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറബ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 30 പേരടങ്ങുന്ന കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചത്. സൗദിയില്‍ വാഹനമോടിയ്ക്കാന്‍ അനുമതി ലഭിച്ചില്ലെങ്കിലും സൗദി വനിതകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വാഹനമോടിയ്ക്കാനുള്ള അവസരം നല്‍കുന്ന താവും പുതിയ നടപടി.

സൗദി ശൂറ കൗണ്‍സിലാണ് സൗദി വനിതകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകരമുള്ള ഡ്രൈവിംഗ് ലൈസന്‍സ് അനുവദിയ്ക്കുന്ന കാര്യം പരിഗണിയ്ക്കുന്നത്. ശൂറ അംഗങ്ങളാ ലത്തീഫ അല്‍ ശാലാന്‍, ഹയ അള്‍ മനേയ്, എന്നീ വനിതകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയത്.

Saudi

എന്നാല്‍ സൗദി സ്ത്രീകള്‍ക്ക് സ്വന്തം രാജ്യത്ത് വാഹനമോടിയ്ക്കാന്‍ നിര്‍ദ്ദേശം അംഗീകരിയ്ക്കപ്പെട്ടാലും അുമതി ലഭിയ്ക്കില്ല. ഒന്‍പത് മാസം മുമ്പാണ് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് വനിതകള്‍ക്ക് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ട്രാഫിക് നിയമത്തിലെ 36 ആം വകുപ്പില്‍ ഭേദഗതി വരുത്തിയാവും ശൂറാ കൗണ്‍സില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സ്ത്രീ.ുടേയും പുരുിഷന്റെ.ും അവകാശമാണ് ഡ്രൈവിംഗ് ലൈസന്‍സ് എന്നാണ് ഇരു അംഗങ്ങളും ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+