വേശ്യാലയം നടത്തിപ്പ് അമ്മയും മക്കളും അറസ്റ്റില്‍
റിയാദ്: വീട് വേശ്യാലയമാക്കി അമ്മയും മൂന്ന് മക്കളും അറസ്റ്റില്‍. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് 50 വയസ് പ്രായമുള്ള സ്ത്രീയ്‌ക്കൊപ്പം അറസ്റ്റിലായത്. പ്രവാസികളെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിയ്ക്കുകയായിരുന്നു വേശ്യാലയം. സൗദി മത പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ആവശ്യക്കാരെ കണ്ടെത്തികയും പ്രവാസികളെ പ്രലോഭിപ്പിയ്ക്കുകയും തങ്ങളുടെ വീട്ടിലെത്തിയ്ക്കുകയുമായിരുന്നു 20 കാരനായ മകന്റെ ദൗത്യം. ആവശ്യക്കാരില്‍ നിന്ന് 8,000 രൂപയാളോമാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഹഫര്‍ അള്‍ ബത്തീനിലാണ് സ്ത്രീയുടെ വീട്. സൗദി പൊലീസ് സ്ത്രീയുടെ വീട് പരിശോധിച്ചു.

സ്ത്രീയുടെ വീട്ടില്‍ എത്തിയതിന് പിടിയിലായ ഒരു പ്രവാസിയെയാണ് ഇവരെ കുടുക്കുന്നതിന് വേണ്ടി പൊലീസ് ഉപയോഗിച്ചത്. സൗദി പൗരന്‍മാര്‍ വീട്ടിലെത്തുന്നത് സ്ത്രീ വിലക്കിയിരുന്നു. വീട്ടിലെത്തിയ പ്രവാസിയുടെ വാക്ക് വിശ്വസിച്ചാണ് വേഷം മാറിയെത്തിയ സൗദി പൊലീസിനെ വീട്ടിലേക്ക് കടക്കാന്‍ സ്ത്രീ അനുവദിച്ചത്. സൗദിക്കാരെ വിശ്വാസമില്ലാത്തതിനാലാണ് സ്ത്രീ പ്രവാസികളെ തന്നെ തങ്ങളുടെ ഇടപാടുകാരാക്കിയത്.
വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ തന്നെ വേഷം മാറിയെത്തിയ പൊലീസിനോട് സ്ത്രീ പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ത്രീയെയും മക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും വീട് റെയ്ഡ് നടത്തുകയും ചെയ്തു.രാജ്യത്ത് നടക്കുന്ന അനാശാസ്യപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ടി മത പൊലീസ് തീവ്രമായി പരിശ്രമിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications