സൗദി പെട്രോ കെമിക്കല്‍ പ്ലാന്റില്‍ തീപിടുത്തം !!!
സൗദി: ദമാമില്‍ സ്ഥിതി ചെയ്യുന്ന പെട്രോ കെമിക്കല്‍ കോംപ്ലക്‌സില്‍ പ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടായി. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് തീ നിയന്ത്രണ വിധേയമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ പട്ടണമായ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് സംഭവം. എഥിലീന്‍, പ്രൊപലീന്‍, ബെന്‍സീന്‍, പോളി പ്രൊപലീന്‍, പോളികാര്‍ബണേറ്റ് തുടങ്ങി 22 ഓളം കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട പ്ലാന്റിലാണ് തീപിടുത്തം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സഊദി അറേബ്യന്‍ ബേസിക് കോര്‍പറേഷന്റെ കീഴിലുള്ളതാണ് പ്ലാന്റ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. അട്ടിമറിയല്ലെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications