റോഡില്‍ ഡാന്‍സ് ചെയ്ത 14കാരനെ സൗദി പോലിസ് അറസ്റ്റ് ചെയ്തു
റോഡില്‍ ഡാന്‍സ് ചെയ്ത 14കാരനെ സൗദി പോലിസ് അറസ്റ്റ് ചെയ്തു
ജിദ്ദ: തൊണ്ണൂറുകളിലെ ഹിറ്റ് ഗാനമായ 'ഹെയ് മക്കാറെന'യുടെ ട്യൂണിനനുസരിച്ച് ട്രാഫിക് ക്രോസിംഗില്‍ ചുവടുവച്ച 14കാരനെ സൗദി പോലിസ് അറസ്റ്റ് ചെയ്തു.
ജിദ്ദയിലെ സ്ട്രീറ്റുകളിലൊന്നില്‍ വരയന്‍ ടീഷര്‍ട്ടും ചാരനിറത്തിലുള്ള ഷോര്‍ട്‌സും ധരിച്ച ബാലന്‍ ഡാന്‍സ് ചെയ്യുന്നതിന്റെ 45 സെക്കന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സൗദി പോലിസ് അറസ്റ്റ് ചെയ്തത്. ട്രാഫിക് സിഗിനലില്‍ കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിന്റെ മുന്നിലായിരുന്നു പ്രകടനം. പൊതുസ്ഥലത്ത് മാന്യമല്ലാത്ത പെരുമാറ്റം, ട്രാഫിക് തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് അറസ്റ്റ്. കുട്ടിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലിസ് അറിയിച്ചു. കുട്ടിയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുട്ടിക്കെതിരേ കുറ്റം ചുമത്തുമോ എന്ന കാര്യവും വ്യക്തമല്ല.

ആഗസ്ത് ആദ്യത്തില്‍ സൗദി ഗായകന്‍ അബ്ദുല്ല അല്‍ ശഹാനിയെ സ്റ്റേജില്‍വച്ച് ഡാന്‍സ് ചെയ്തതിന് പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ലഹരി ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നുവെന്ന കാരണത്താല്‍ സൗദിയില്‍ നൃത്തം ചെയ്യുന്നതിന് വിലക്കുണ്ട്.












Click it and Unblock the Notifications