കസ്തൂരിയുടെ കൈ സ്‌പോണ്‍സര്‍ അറുത്തുമാറ്റിയതല്ലെന്ന് സൗദി പോലീസ്!!!
സൗദി: ഏറെ വിവാദം സ്യഷ്ടിച്ച ഇന്ത്യക്കാരിയുടെ കൈ സൗദിയില്‍ സ്‌പോണ്‍സര്‍ വെട്ടിമാറ്റിയെന്ന സംഭവത്തില്‍ പുതിയ വിശദീകരണവുമായി സൗദി പോലീസ് രംഗത്തെത്തി. കൈ സ്‌പോണ്‍സര്‍ അറുത്തുമാറ്റിയതല്ലെന്നും ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും ചാടി രക്ഷപ്പെടുന്നതിനിടയില്‍ വൈദ്യുതി ജനറേറ്ററില്‍ കുടുങ്ങി അറ്റുപോയതാണെന്നുമാണ് പോലീസ് വിശദീകരണം.
സാരികള്‍ കൂട്ടിക്കെട്ടി വീടിന്റെ മുകളിലെത്തെ നിലയില്‍ നിന്നാണ് കസ്തൂരി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും അപകടം നേരിട്ട് കണ്ട പലരും പോലീസിന് ഇത്തരത്തില്‍ മോഴി നല്‍കിയിട്ടുണ്ടെന്നും സൗദി പോലീസ് ഔദ്യോഗിക വാക്താവ് ഫവാസ് അല്‍ മൈന്‍ അറിയിച്ചു. കെട്ടിടത്തിന്റെ കാവല്‍ക്കാരന്‍ സ്‌പോണ്‍സറെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌പോണ്‍സറാണ് കസ്തൂരിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചതെന്നും പോലീസ് അറിയിച്ചു.

ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകളാണ് പ്രശ്‌നം ഇത്തരത്തില്‍ വഷളാക്കിയതെന്ന് സ്‌പോണ്‍സര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അടക്കമുള്ളവര്‍ ഇടപെട്ടിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ എംബസിയും സൗദി അധിക്രതര്‍ക്ക് ഔദ്യോഗികമായി പ്രതിഷേധം കൈമാറിയിരുന്നു. റിയാദിലെ കിങ്ഡം ആശുപത്രിയില്‍ കഴിയുന്ന കസ്തൂരി ഏതാനും ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.












Click it and Unblock the Notifications