സൗദി ഭീകരാക്രമണത്തിന് പദ്ധതിയിട്ട 17 പേര്‍ അറസ്റ്റില്‍, ഐസിസ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍
ജിദ്ദ: സൗദി ഭീകരാക്രമണത്തിന് പദ്ധതിയിട്ട 17 പേരുടെ സംഘത്തെ അറസ്റ്റ് ചെയ്തതായി ആദ്യന്തര മന്ത്രാലയം അറിയിച്ചു. 16 പുരുഷന്മാരും 1 സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. 15 സൗദി സ്വദേശികളും പാലസ്തീന്‍, യെമന്‍, ഈജിപ്ത് സ്വദേശികളും ഉള്‍പ്പെടുന്ന സംഘം ഐസിസിന്റെ കണ്ണികളാണ്. രണ്ട് വര്‍ഷം മുന്‍പാണ് സൗദ്യയില്‍ ആദ്യത്തെ ഭീരകാക്രമണം നടന്നത്. ജനങ്ങള്‍ക്കും, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ സൈറ്റുകള്‍ക്കും നേരെയുള്ള അടുത്ത ആക്രമണത്തിനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്.
ഖുലൂദ് മുഹമ്മദ് മന്‍സൂര്‍ അല്‍ റുകൈബിയാണ് അറസ്റ്റിലായ വനിത. അഹമദ് മുഹമ്മദ് അഹമ്മദ് അല്‍ ബന്നാഒ അസിരി,ഇസ്മായീല്‍ സഅദി അല്‍ ബെഷ്!രി, ഹമദ് അബ്ദുല്ല മുഹമ്മദ് അല്‍ മൂസ, ഖാലിദ് മഷ്ആല്‍ ഖാലിദ് അല്‍ ഉതൈബി, ഖാലിദ് അഹമ്മദ് സഅദ് അല്‍ മാലിക്, ബന്തര്‍ സുല്‍ത്താന്‍ ബാഖിത് അല്‍ ഉതൈബി, അബ്ദുല്ല അബ്ദുല്‍റഹ്മാന്‍ തൈവിര്‍ അല്‍ തൈവിര്‍, അബ്ദുല്ല സാലിഹ് സല്‍മാന്‍ അല്‍ ഷമ്മാരി, മുഹമ്മദ് ഫഹദ് മുഹമ്മദ് അല്‍ ഖഹ്താനി, മുഹമ്മദ് അഹമ്മദ് മുഹമ്മദ് അല്‍ അഹ്മരി, നാസര്‍ മുഹമ്മദ് മന്‍സൂര്‍ അല്‍ റുകൈബി എന്നിവരാണ് മറ്റു സൗദി സ്വദേശികള്‍.ഉസാമ അബ്ദുല്ല സര്‍സര്‍ (പലസ്തീനി), അബ്ദുല്‍ റഹ്മാന്‍ ഫാരിസ് അമര്‍ അല്‍ മര്‍റി (യെമന്‍), ഉമര്‍ അബ്ദു അബ്ദുല്‍ ഹമീദ് അല്‍ സുഗ് ബി (ഈജിപ്ത്) എന്നിവരാണ് മറ്റുള്ളവര്‍.

അറസ്റ്റിലായവരില്‍ നിന്നും ബോംബ് നിര്‍മ്മിക്കുന്ന സ്‌ഫോടക വസ്തുക്കള്‍, പ്രഷര്‍ കുക്കര്‍, കൈ തോക്ക് നിര്‍മ്മിക്കുന്ന വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ഒരു മാസം നീണ്ടു നിന്ന ഓപറേഷനൊടുവിലാണ് സംഘത്തെ പിടികൂടിയത്.സൗദിയിലെ പലയിടങ്ങളിലാണ് പ്രഷര്‍ കുക്കര്‍ ബോംബുകള്‍, കാര്‍ ബോബുകള്‍ എന്നിവ സ്ഥാപിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. മതപണ്ഡിതര്‍, ജനങ്ങള്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, മിലിറ്ററി ഉദ്യോഗസ്ഥര്‍, എന്നിവരെയാണ് ലക്ഷ്യം വെച്ചത്.












Click it and Unblock the Notifications