ഇറാനു ആണവായുധം കൈവശം വെക്കാനുള്ള അവകാശം ലഭിച്ചാൽ സൗദി നോക്കി നിൽക്കില്ലെന്ന് സൗദി രാജകുമാരൻ
റിയാദ്: ആണവായുധം സ്വന്തമാക്കുന്നതിനുള്ള അവസരം ഇറാന് ലഭിച്ചാൽ സൗദി ഉൾപ്പടെയുള്ള മേഖലയിലെ മറ്റു രാജ്യങ്ങളും തുല്യ അവകാശം ലഭിക്കുന്നതിനായി പരിശ്രമിക്കുമെന്നു സൗദി. സൗദി ജനറൽ ഇന്റെലിജൻസ് മുൻ മേധാവി തുർക്കി അൽ ഫൈസൽ രാജകുമാരനാണ് മുന്നറിയിപ്പ് നല്‍കിയത്.
ഇറാന്‍റെ ആണവ പദ്ധതികള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മാത്രമാണ് ലോകരാജ്യങ്ങള്‍ ശ്രമിയ്ക്കുന്നത്. എന്നാല്‍ ഇറാനുമായി നടത്തുന്ന ചര്‍ച്ചകളിലൊന്നും തന്നെ പൂര്‍ണമായി ആണവ സന്പുഷ്ടീകരണം തടയാന്‍ ശ്രമിയ്ക്കുന്നില്ലെന്നും രാജകുമാരന്‍ ആരോപിയ്ക്കുന്നു.

ഊർജ്ജ ആവശ്യങ്ങൾക്കെന്ന പേരിൽ യുറേനിയം സംന്പുഷ്ടീകരണത്തിനു ഇറാനു അവകാശം ലഭിച്ചാൽ മറ്റു ലോക രാജ്യങ്ങൾക്കും അതിനുള്ള അവകാശമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജകുമാരന്റെ പ്രസ്താവന മേഖലയിൽ വരാനിരിക്കുന്ന ആയുധ മത്സരത്തിന്റെ സൂചനയായാണു വിദഗ്ധർ കാണൂന്നത്.

രാജ്യത്ത് 16 ആണവോർജ്ജ റിയാക്ടറുകൾ പണിയാനായി ചൈനയും , ഫ്രാൻസും അർജന്റീനയുമായി നേരത്തെ ഉണ്ടാക്കിയ കരാറുകൾക്ക് പുറമേ കഴിഞ്ഞ വാരം ദക്ഷിണ കൊറിയയുമായും സൗദി ആണവോർജ്ജ സഹകരണ കരാറിൽ ഒപ്പ് വെച്ചിരുന്നു. എന്നാൽ അണുവായുധം വികസിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം ഇറാൻ നിഷേധിച്ചിരിക്കുകയാണു.












Click it and Unblock the Notifications