Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: സ്വകാര്യമേഖലയിലും ഇനി ആഴ്ചയില്‍ രണ്ട് അവധി ദിനങ്ങള്‍?

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ട് ദിവസം അവധി നല്‍കുന്ന കാര്യം പരിഗണനയില്‍. മന്ത്രിമാരുടെ കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വിശദമായ പഠനത്തിനായി ഷൂര കൗണ്‍സിസല്‍ തയ്യാറെടുക്കുന്നതായാണ് വിവരം. മുന്‍പും ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടന്നുവെങ്കിലും വിജയിച്ചില്ല.

രണ്ട് ദിവസത്തെ അവധി നടപ്പാക്കിയാല്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തുല്യമായി ആഴ്ചയില്‍ 40 മണിയ്ക്കൂര്‍ ജോലി സ്വകാര്യ മേഖലയിലും നടപ്പാക്കപ്പെടും. ഇന്ത്യയില്‍ നിന്നുള്‍പ്പടെ ഒട്ടേറെ പ്രവാസികള്‍ സ്വകാര്യമേഖലയിലാണ് തൊഴിലെടുക്കുന്നത്. അതിനാല്‍ തന്നെ രണ്ട് ദിവസത്തെ അവധി അനുവദിയ്ക്കപ്പെട്ടാല്‍ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകും.

Saudi

തൊഴില്‍മന്ത്രി മുഫ്രജ് അല്‍ ഹഖ്ബാനിയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം അല്‍ വതാനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധ്യത പഠനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍ദ്ദേശങ്ങള്‍ രാജാവിന് സമര്‍പ്പിയ്ക്കുമെന്നും പത്രം വ്യക്തമാക്കുന്നു.

മുന്‍പ് പല വര്‍ഷങ്ങളിലും ഇതേ നിര്‍ദ്ദേശം ഉയര്‍ന്നുവെങ്കിലും അംഗീകരിയ്ക്കപ്പെട്ടില്ല. കഴിഞ്ഞ വര്‍ഷം ഷൂര കൗണ്‍സില്‍ നിര്‍ദ്ദേശം അംഗീകരിച്ചെങ്കിലും കൗണ്‍സില്‍ ഓഫ് കൊമേഴ്‌സ് തള്ളി. സാമ്പത്തിക മേഖലയ്ക്ക് കനത്ത് തിരിച്ചടിയാകുമെന്നും തൊഴില്‍ ചിലവ് കൂട്ടുമെന്നും കാണഇച്ച് തീരുമാനം പുനപരിശോധിയ്ക്കാന്‍ ഷൂരയോട് സിഎസ് സി ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ തൊഴില്‍ സമയം കുറയ്ക്കുന്ന കാര്യം പഠിയ്ക്കാന്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+