പാവയ്ക്ക് ലൈംഗികാവയവം സൗദി അധികൃതര്‍ പൊല്ലാപ്പില്‍
റിയാദ്: പാവകളോട് പെണ്‍കുട്ടികള്‍ക്ക് ചെറുപ്പം മുതോലേ താത്പര്യമുണ്ടാകും. നാവു വയസുകാരിയായ മകള്‍ക്ക് പാവകളോടുള്ള താത്പര്യം കൊണ്ട് പൊല്ലാപ്പിലായിരിയ്ക്കുകയാണ് സൗദിക്കാരനായ ഒരു പിതാവും സൗദി വാണിജ്യ വകുപ്പും. കഴിഞ്ഞ ദിവസമാണ് അബ്ദുള്‍ അസീസ് അല്‍ ഷമ്മാരി എന്ന യുവാവ് തന്റെ മകള്‍ക്ക് വേണ്ടി ഒരു ആണ്‍പാവയെ വാങ്ങിയത്. വീട്ടിലെത്തി മകള്‍ക്ക് നല്‍കുകയും ചെയ്തു.
പിന്നീടല്ലേ പൂരം. പാവ കിട്ടിയ മകള്‍ക്ക് നിമിഷങ്ങള്‍ക്കകം അയ്യേ എന്ന് പറഞ്ഞ് പാവയെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് പാവയെ ശ്രദ്ധിച്ച് നോക്കുമ്പോഴാണ് പാവയ്ക്ക് പഌസ്റ്റിക്കില്‍ തന്നെ തീര്‍ത്ത ലൈംഗിക അവയവവും ഉണ്ടെന്ന് മനസിലായത്. സാധാരണ പാവക്കുട്ടികള്‍ക്ക് ലൈംഗികാവയവങ്ങള്‍ ഉണ്ടാകാറില്ല.

മാത്രമല്ല സൗദി പോലൊരു രാജ്യത്ത് ഇത്തരം കളിപ്പാട്ടങ്ങളുടെ വില്‍പ്പന നിയമം മൂലം നിരോധിച്ചിരിയ്‌ക്കെ എങ്ങനെ പാവ വില്‍ക്കാന്‍ പറ്റുന്നെന്ന് യുവാവിന് സംശയം. തുടര്‍ന്ന് യുവാവ് പൊലീസിനെയും സൗദി വാണിജ്യ വകുപ്പിനെയും സമീപിച്ചു. എന്തായാലും കാര്യം അത്ര നിസാരമല്ലെന്ന മട്ടില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്.












Click it and Unblock the Notifications