കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയെ പൂട്ടാന്‍ അമേരിക്ക; പുതിയ ഉപാധിവച്ചു!! ട്രംപിന്റെ അന്ത്യശാസനം, ഖത്തര്‍ തയ്യാര്‍

ഉച്ചകോടി നടക്കണമെങ്കില്‍ ഉപരോധ രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് അമേരിക്ക ഉപാധിവച്ചു.

  • By Ashif
Google Oneindia Malayalam News

റിയാദ്/വാഷിങ്ടണ്‍: ഒമ്പതുമാസത്തിലധികമായി ഗള്‍ഫ് മേഖലയില്‍ തുടരുന്ന അനിശ്ചിതത്വത്തിന് അന്ത്യം കുറിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. സൗദി സഖ്യരാജ്യങ്ങളോട് അല്‍പ്പം ശാസനയുടെ മട്ടിലാണ് അമേരിക്കയുടെ കണ്ണുരുട്ടല്‍. ഇക്കാര്യം സൗദിയും യുഎഇയും അംഗീകരിക്കുമോ എന്നറിയാന്‍ കാത്തിരിക്കണം. ഖത്തര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ ഉപരോധം അവസാനിക്കുമോ? ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ....

ജൂണ്‍ അഞ്ചിന് രാത്രി

ജൂണ്‍ അഞ്ചിന് രാത്രി

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് രാത്രിയാണ് സൗദി അറേബ്യന്‍ സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ ഖത്തര്‍ ഒറ്റപ്പെടുമെന്ന അവസ്ഥയുണ്ടായി. വളരെ തന്ത്രപരമായിട്ടാണ് ഖത്തര്‍ പ്രതിസന്ധി ഒരുപരിധി വരെ മറികടന്നത്.

സന്തോഷകരമായ വാര്‍ത്ത

സന്തോഷകരമായ വാര്‍ത്ത

ഇപ്പോള്‍ ഉപരോധം ഒമ്പതു മാസം പിന്നിട്ടു. എങ്കിലും വിഷയത്തില്‍ ഖത്തറിന് സന്തോഷകരമായ ഒരു വാര്‍ത്തയും വന്നിട്ടില്ല. സൗദി സഖ്യം ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ അംഗീകരിക്കണമെന്ന് ഉപാധിവച്ചിരുന്നു.

ആദ്യ ഉപാധി ഇങ്ങനെ

ആദ്യ ഉപാധി ഇങ്ങനെ

13 ഇന ഉപാധിയാണ് സൗദി സഖ്യം ആദ്യം മുന്നോട്ട് വച്ചത്. പക്ഷേ, അതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഖത്തര്‍ നിലപാടെടുത്തു. അല്‍ജസീറ ചാനല്‍ പൂട്ടണമെന്നതുള്‍പ്പെടെയുള്ള ഉപാധിയായിരുന്നു ആദ്യഘട്ടത്തില്‍.

രണ്ടാമത്തേത് ഇങ്ങനെ

രണ്ടാമത്തേത് ഇങ്ങനെ

ഖത്തര്‍ ഇക്കാര്യം തള്ളിയതോടെ ആറിന ഉപാധി സൗദി സഖ്യം മുന്നോട്ട് വച്ചു. എന്നാല്‍ തങ്ങളുടെ പരമാധികാരം ലംഘിക്കുന്ന ഒരു ഉപാധിയും അംഗീകരിക്കില്ലെന്ന നിലപാട് ഖത്തര്‍ ആവര്‍ത്തിച്ചു.

ജിസിസി സഖ്യം തകരുമോ

ജിസിസി സഖ്യം തകരുമോ

ഇതോടെ ജിസിസി സഖ്യം തകരുമെന്ന ഭീതി വരെയുണ്ടായി. കഴിഞ്ഞ ഡിസംബറില്‍ കുവൈത്തില്‍ ചേര്‍ന്ന ജിസിസി വാര്‍ഷിക ഉച്ചകോടി മണിക്കൂറുകള്‍ മാത്രം ചേര്‍ന്ന് പിരിയുകയായിരുന്നു.

സൗദി സഖ്യം അറിയിച്ചത്

സൗദി സഖ്യം അറിയിച്ചത്

ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിക്ക് വന്നെങ്കിലും മറ്റു രാജ്യങ്ങളിലെ ഭരണാധികാരികള്‍ എത്തിയില്ല. ഇതോടെ ഉച്ചകോടി പൊൡു. ഖത്തറുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് സൗദി സഖ്യം സ്വീകരിച്ചത്.

ഇനി പറ്റില്ലെന്ന് അമേരിക്ക

ഇനി പറ്റില്ലെന്ന് അമേരിക്ക

എന്നാല്‍ ഇനിയും പ്രതിസന്ധി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് അമേരിക്കക്ക്. അമേരിക്കയുടെ പല പദ്ധതികളും ജിസിസി ഭിന്നത മൂലം നടപ്പാകുന്നില്ല.

കടുത്ത ഭാഷയില്‍ ട്രംപ്

കടുത്ത ഭാഷയില്‍ ട്രംപ്

ഈ സാഹചര്യത്തിലാണ് കടുത്ത ഭാഷയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചിരിക്കുന്നത്. ഖത്തറിന്റെ വ്യോമാതിര്‍ത്തികള്‍ എത്രയും വേഗം തുറന്നുകൊടുക്കണമെന്നാണ് ട്രംപ് സൗദി സഖ്യത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കാരണം ഇതാണ്

കാരണം ഇതാണ്

മെയ് മാസത്തില്‍ ക്യാംപ് ഡേവിഡില്‍ ജിസിസി-അമേരിക്ക ഉച്ചകോടി നടക്കേണ്ടതുണ്ട്. ഉപരോധം നിലനിന്നാല്‍ ഭിന്നത രൂക്ഷമാകുകയും ഉച്ചകോടിക്ക് തടസം നേരിടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് അമേരിക്ക നിലപാട് കടുപ്പിച്ചത്.

 അമേരിക്കയുടെ ലക്ഷ്യം

അമേരിക്കയുടെ ലക്ഷ്യം

ഉച്ചകോടി നടക്കണമെങ്കില്‍ ഉപരോധ രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് അമേരിക്ക ഉപാധിവച്ചു. ട്രംപ് വിളിച്ചുചേര്‍ക്കുന്ന ഉച്ചകോടി പരാജയപ്പെട്ടാല്‍ അമേരിക്കക്ക് തിരിച്ചടിയാകും. ഈ സാഹചര്യം ഉണ്ടാകാതിരിക്കാനാണ് കര്‍ശന നിലപാട് സ്വീകരിക്കുന്നത്.

വ്യോമ പാത തുറക്കണം, പിന്നെ

വ്യോമ പാത തുറക്കണം, പിന്നെ

ഖത്തറിലേക്കുള്ള വ്യോമ പാതകള്‍ വേഗം തുറക്കണമെന്ന് നിര്‍ദേശിച്ചതിന് പുറമെ ഒരു ദൂതനെ ട്രംപ് സൗദിയിലേക്ക് അയക്കാനും തീരുമാനിച്ചു. ഗള്‍ഫ് മേഖലയുടെ ചുമതലയുള്ള അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി സേനിയാണ് ഗള്‍ഫിലെത്തുക.

ഖത്തര്‍ അറിയിച്ചത്

ഖത്തര്‍ അറിയിച്ചത്

അമേരിക്കയുടെ നിലപാടുകള്‍ ആന്റണി സെനി ഗള്‍ഫ് നേതാക്കളെ ധരിപ്പിക്കും. സൗദി സഖ്യം എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. പരമാധികാരം പണയം വയ്ക്കാത്ത എന്തു ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് ഖത്തര്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.

സൗദി സഖ്യം സമ്മര്‍ദ്ദത്തില്‍

സൗദി സഖ്യം സമ്മര്‍ദ്ദത്തില്‍

ഇനിയും വ്യക്തമായ നിലപാട് സ്വീകരിക്കാതെ സൗദി സഖ്യത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നതാണ് അവസ്ഥ. ഒന്നുകില്‍ ഖത്തറിനോടുള്ള നിലപാട് സൗദി സഖ്യം മയപ്പെടുത്തേണ്ടി വരും. അല്ലെങ്കില്‍ ക്യാംപ് ഡേവിഡ് ഉച്ചകോടി തടസപ്പെട്ടേക്കും.

ദിലീപിന്റെ പുട്ടുകട, ആസിഫ് അലിയുടെ ചായക്കട; ദുബായില്‍ താര ബിസിനസ് തകര്‍ക്കും!!ദിലീപിന്റെ പുട്ടുകട, ആസിഫ് അലിയുടെ ചായക്കട; ദുബായില്‍ താര ബിസിനസ് തകര്‍ക്കും!!

പാകിസ്താനില്‍ തരംഗം സൃഷ്ടിച്ച് ഹിന്ദു യുവതി; കൃഷ്ണകുമാരി കോലി, എന്താണ് ഇവള്‍ ചെയ്തത്...?പാകിസ്താനില്‍ തരംഗം സൃഷ്ടിച്ച് ഹിന്ദു യുവതി; കൃഷ്ണകുമാരി കോലി, എന്താണ് ഇവള്‍ ചെയ്തത്...?

13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തു; വന്‍ അലര്‍ച്ചകള്‍!! സൈന്യത്തിന്റെ ക്രൂരത

English summary
Saudi Alliance Should be Open Qatar Aviation Route, America Warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X