സൗദിയില്‍ ശ്രദ്ദിച്ച് വാഹനം ഓടിച്ചാല്‍ ഇന്‍ഷൂറന്‍സ് തുക കുറയും
സൗദി: വാഹനപകടങ്ങള്‍ പരമാവധി ഒഴിവാക്കുവാനും, ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ശ്രദ്ദയോടെ ഓടിക്കുവാനും ലക്ഷ്യം വെച്ച് സൗദി പുതിയ പദ്ധതിക്ക് രൂപം നല്‍കി.
സൗദി മോണിറ്ററി അതോറിറ്റിയുടെതാണ് പുതിയ പദ്ധതി. വര്‍ഷത്തില്‍ യാതൊരു അപകടവും വരുത്താത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പുതുക്കുമ്പോള്‍ 15 ശതമാനം ഇളവു നല്‍കുന്നതാണ് പദ്ധതി.

ഇത്തരത്തില്‍ രണ്ട് വര്‍ഷം യാതൊരു അപകടവും കൂടാതെ ഓടിക്കുന്ന വാഹനങ്ങളുടെ പുതുക്കലിന് 25 ശതമാനവും, മൂന്നോ അതില്‍ കൂടുതലോ വര്‍ഷം അപകട രഹിത ഡ്രൈവിങ്ങിന് 30 ശതമാനവും ഇന്‍ഷൂറന്‍സ് ഇളവു നല്‍കാനാണ് പദ്ധതി. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് അധിക്രതര്‍ അറിയിച്ചു.












Click it and Unblock the Notifications