സൗദി വിഷന്‍ 2030ക്ക് പദ്ധതിക്ക് ഉന്നത സാമ്പത്തിക കൗണ്‍സിലിന്റെ അംഗീകാരം
റിയാദ് : സൗദി അറേബ്യയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള വിഷന്‍ 2030 എന്ന നവീകരണ പദ്ധതിക്ക് ഉന്നത സാമ്പത്തിക കൗണ്‍സിലിന്റെ അംഗീകാരം. സൗദി ഭരണാധികാരിയായ മൊഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് സൗദിയുടെ വികസനത്തിനായി ഏപ്രിലില്‍ അവതരിപ്പിച്ച വിഷന്‍ 2030 എന്ന പദ്ധതിക്കാണ് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. സൗദിയിലെ ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്.
സൗദിയിലെ സാമ്പത്തിക മേഖലയെ പൂര്‍ണ്ണമായി പുനഃക്രമീകരിക്കുന്നതാണ് എണ്ണയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെ ഓരോ മേഖലകളിലും സുപ്രധാന മാറ്റങ്ങള്‍ക്കിടയാക്കുന്ന സല്മാന് രാജകുമാരന്റെ പദ്ധതി. ഇക്കണോമിക് ആന്റ് ഡവലപ്പിമെന്റ് അഫയര്‍സ് കൗണ്‍സിലാണ് വിഷന്‍ 2030ക്കുള്ള അന്തിമരൂപരേഖയ്ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. പദ്ധതി തയ്യാറാക്കിയിട്ടുള്ളതും ഏറ്റെടുക്കുന്നതും സല്മാന് രാജകുമാരന് തന്നെയായിരിക്കും. സല്മാന് രാജാവിന് ശേഷം സൗദിയുടെ ഔദ്ധ്യോഗിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സുപ്രധാന വ്യക്തിയാണ് വ്യക്തിയാണ് സല്മാന് രാജകുമാരന്. സൗദിയിലെ മാറ്റങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പത്ത് ഉന്നത മന്ത്രിമാരുള്ള സിഎഡിഎയുടെ തലവനായി കഴിഞ്ഞ വര്‍ഷം മുതല്‍ സേവനമനുഷ്ടിക്കുകയാണ് സല്മാന് രാജകുമാരന്.

എണ്ണയില്‍ നിന്നുള്ളറ വരുമാനത്തെ ആശ്രയിക്കാതെ സൗദിയുടെ സാമ്പത്തിക വ്യവസ്ഥ കൈകാര്യം ചെയ്യാനുള്ള തീരുമാനവും 2014ല്‍ ഉണ്ടായ എണ്ണവിലയിലുണ്ടായ ഇടിവും സൗദിയുടെ സാമ്പത്തിക ഭദ്രതയെയും വളര്‍ച്ചയെയും കണക്കിന് ബാധിച്ചിരുന്നു. പുതിയ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക, നികുതി വര്‍ദ്ധിപ്പിക്കുക, സ്വകാര്യ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് സൗദി മുന്നോട്ടുവയ്ക്കുന്നത്. സൗദിയുടെ ഈ തീരുമാനം സ്പഷ്ടവും ദൂരവ്യാപകവുമാണെന്ന് ചൂണ്ടിക്കാണിച്ച അന്ത്രാരാഷ്ട്ര നാണയനിധി സൗദിയെ അഭിന്ദിച്ചുകൊണ്ട് കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു.
ദീര്‍ഘകാലത്തെ സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്ന വിഷന്‍ 2030യുടെ പ്ലാന്‍ ഇന്ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തുമെന്നാണ് സൗദിയിലെ ഉന്നത വൃത്തങ്ങള്‍ നല്കുന്ന വിവരം. വിഷന്‍ 2030യുടെ ഭാഗമായി സൗദിയിലെ എണ്ണവ്യാപാര രംഗത്തെ അതികായകരായ സൗദി ആരാംകോയില് ഭാഗികമായി സ്വകാര്യവല്‍ക്കരണം കൊണ്ടുവരികയും ലോകത്തെ വലിയ സാമ്പത്തിക പദ്ധതികളില്‍ സര്‍ക്കാരിന്റെ പൊതു നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഈ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുന്ന റമദാന് മാസത്തില്‍ പദ്ധതിയുടെ പ്രവൃത്തികള്‍ നിര്‍ത്തിവച്ച് അവധിക്കാലത്തോടെ ആരംഭിക്കാമെന്നാണ് സൗദി പുലര്‍ത്തുന്ന പ്രതീക്ഷ.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications