Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍ മീഡിയ ആസക്തി സൗദിയിലോ!!! ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍

റിയാദ്: സൗദി നിവാസികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന് പഠനം. സൗദി നിവാസികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയക്ക് മികച്ച സ്വാധീനമുണ്ടെന്നാണ്. സൗദി നിവാസികള്‍ പ്രതിദിനം അഞ്ച് മണിക്കൂര്‍ സോഷ്യല്‍ മീഡിയ വെബ്ബ്‌സൈറ്റുകളില്‍ ചെലവഴിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

പുതുതലമുറയില്‍പ്പെട്ടവരില്‍ സോഷ്യല്‍ മീഡിയ ഉപയോഗം ആറ് മണിക്കൂറും 36 പിന്നിട്ടവരില്‍ രണ്ട് മണിക്കൂര്‍ വരെയാണെന്നുമാണ് കണ്ടെത്തല്‍. സൗദി അറേബ്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ഇടയില്‍ 'യുഗവ്' നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍, സ്‌നാപ്പ് ചാറ്റ് ഫ്‌ളിക്കര്‍ ഫോര്‍സ്‌ക്വയര്‍, റെഡ്ഡിറ്റ്, ടംബര്‍ എന്നിങ്ങനെയുള്ള സോഷ്യല്‍ മീഡിയ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളില്‍ പ്രതിദിനം സമയം ചെലവഴിക്കുന്നവരാണ്.

പഠനം

പഠനം

4000 സൗദി നിവാസികളിലെ സോഷ്യല്‍ മീഡിയ ഉപയോക്കള്‍ക്കിടയില്‍ യുഗവ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. പ്രായത്തിനനുസരിച്ച് സോഷ്യല്‍ ഉപയോഗത്തില്‍ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കുന്ന പഠനം

പ്രായഘടന

പ്രായഘടന

18 നും 35നും ഇടയില്‍ പ്രായം വരുന്നവര്‍ പ്രതിദിനം ആറ് മണിക്കൂര്‍ സോഷ്യല്‍ മീഡിയകളില്‍ ചെലവഴിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. 36 നും 55നും ഇടയില്‍ പ്രായമുള്ളവര്‍ പ്രതിദിനം അര മണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയും സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നുണ്ടെന്നും പഠനം പറയുന്നു

ഫേസ്ബുക്ക്

ഫേസ്ബുക്ക്

സൗദിയില്‍ മറ്റ് സോഷ്യല്‍ മീഡിയ വെബ്ബ്‌സൈറ്റുകളെക്കാള്‍ ഫേസ്ബുക്കിനാണ് സ്വാധീനമുള്ളതെന്ന് സൗദി നിവാസികള്‍ തുറന്നുസമ്മതിക്കുന്നു.

യൂട്യൂബ്

യൂട്യൂബ്

ഫേസ്ബുക്കിന് ശേഷം ജനപ്രിയ സേവനങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത് ഗൂഗിളിന്റെ വീഡിയോ സ്ട്രീമിംഗ് ചാനലായ യൂട്യൂബാണ്.

ട്വിറ്റര്‍, സ്‌നാപ്പ്ചാറ്റ്

ട്വിറ്റര്‍, സ്‌നാപ്പ്ചാറ്റ്

ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററാണ് സൗദി നിവാസികളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയകളുടെ പട്ടികയില്‍ മൂന്നാമതുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവുമധികം ഉപയോക്താക്കളുള്ള സ്‌നാപ്പ് ചാറ്റ് നാലാം സ്ഥാനത്താണുള്ളത്.

 സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍

സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍

സൗദി നിവാസികളില്‍ 30 ശതമാനം പേരും സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പത്തോളം ആപ്ലിക്കേഷനുകളില്‍ സമയം ചെലവഴിക്കുന്നവരാണ്. ലഭ്യമായിട്ടുള്ള എല്ലാ സോഷ്യല്‍മീഡിയ വെബ്ബ്‌സൈറ്റകള്‍ എല്ലാം ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് ഇവര്‍.

ഫേസ്ബുക്ക് ഷെയറിംഗ്

ഫേസ്ബുക്ക് ഷെയറിംഗ്

ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്ക് ഏറ്റവും അധികം പേരും ഉപയോഗിക്കുന്നത് പ്രതിദിനം വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനാണ്.

ഫേസ്ബുക്ക് സ്മാര്‍ട്ട്‌ഫോണില്‍

ഫേസ്ബുക്ക് സ്മാര്‍ട്ട്‌ഫോണില്‍

സ്മാര്‍ട്ട് ഫോണിലെ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ വഴി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ് സൗദി നിവാസികളില്‍ 66 ശതമാനം സോഷ്യല്‍ മീഡിയ ഉപയോക്താക്കളും.

ലാപ്പ്‌ടോപ്പ്

ലാപ്പ്‌ടോപ്പ്

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 28 ശതമാനം പേര്‍ മാത്രമാണ് ലാപ്പ്‌ടോപ്പില്‍ ലോഗിന്‍ ചെയ്ത് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്.

 ബ്രാന്‍ഡ്

ബ്രാന്‍ഡ്

മികച്ച ബ്രാന്‍ഡുകള്‍ കണ്ടെത്തുന്നതിനും അവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനും സോഷ്യല്‍ മീഡിയ സഹായിക്കുന്നുവെന്ന് 44 പേരും അവകാശപ്പെടുന്നു. ബ്രാന്‍ഡ് കണ്ടെത്തുന്നതില്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗിനെക്കാള്‍ മികച്ചത് സോഷ്യല്‍ മീഡിയ ആണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

 സോഷ്യല്‍ മീഡിയ ഉപയോഗം

സോഷ്യല്‍ മീഡിയ ഉപയോഗം

ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി പങ്കുവെക്കുന്നതിനും പരസ്പരമുള്ള ആശയവിനിമയം എളുപ്പത്തിലാക്കുന്നതിനും വേണ്ടിയാണ് ഏറെപ്പേരും സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+