Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വന്‍ വാഹനാപകടം, 15 പേര്‍ മരിച്ചു, മരിച്ചവരില്‍ 6 പേര്‍ കുട്ടികള്‍, ഇന്ത്യക്കാര്‍?

റിയാദ്: സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. തലസ്ഥാനമായ റിയാജില്‍ നിന്നും ആയിരം കിലോമീറ്റര്‍ അകലെ വാദി ബിന്‍ ഹഷ്ബല്‍ റോഡിലാണ് അപകടം നടന്നത്. രണ്ട് വാനുകള്‍ കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്.

കൂട്ടിയിടിച്ച വാനുകളില്‍ ഒരെണ്ണത്തിന് തീ പിടിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അസിര്‍ പ്രവിശ്യയില്‍ അടുത്തിടെ ഉണ്ടായ അപകടങ്ങളില്‍ ഏറ്റവും വലുതാണ് ശനിയാഴ്ചത്തേത്. 15 പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം.

Saudi, Map

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പിടിച്ച വാനിനുള്ളില്‍ കുടുങ്ങിപ്പോയ രണ്ട് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ ഒരു ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. തീപിടിച്ച വാന്‍ പൂര്‍ണമായും കത്തി നശിച്ചതായി റെഡ് ക്രസന്റ് ഔദ്യോഗിക വക്താവ് അറിയിച്ചു.അപകടത്തില്‍പ്പെട്ടവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നകാര്യം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+