സൗദി;സ്ത്രീകള്‍ക്ക് മസാജ് ; യുവാവ് പിടിയില്‍
റിയാദ്: സ്ത്രീകള്‍ക്ക് വേണ്ടി മസാജിംഗ് വാഗ്ദാനം നല്‍കിയ യവുാവ് അറസ്റ്റില്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പരസ്യം നല്‍കിയ യുവാവിനെയാണ് കഴിഞ്ഞ ദിവസം സൗദി മത പൊലീസ് അറസ്റ്റ് ചെയ്തതത്. മൈക്കിള്‍ എന്ന പേരിലാണ് ഇയാള്‍ പരസ്യം നല്‍കിയത്. അറസ്റ്റിലായ യുവാവ് പൊലീസ് സേനയില്‍ തന്നെയുള്ള വ്യക്തിയാണെന്ന് സംശയം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇയാള്‍ സൈറ്റില്‍ നല്‍കിയ മേല്‍വിലാസത്തില്‍ അന്വേഷിച്ച് ചെന്ന പൊലീസ് ഉദ്യോഗസ്ഥരാണ് തബൂക്കിലെ ഒരു വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ യുവാവിന് 30 വയസ്സ് പ്രായമുണ്ട്. വിവാഹിതനായ ഇയാള്‍ക്ക് ഒരു മകളുണ്ട്.

മൈക്കള്‍ എന്ന പേരിലാണ് ഇയാള്‍ പോസ്റ്റിംഗ് നടത്തിയത്. ഗര്‍ഭിണികള്‍ ഉള്‍പ്പെടയുള്ള സ്ത്രീകള്‍ മസാജ് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റിയും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. സ്ത്രീകള്‍ മസാജ് ചെയ്യുന്നതിനെ അറസ്‌ററിലായ യുവാവ് പ്രോത്സാഹിപ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഒരു പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications