സൗദിയിലെ 'ഭീമന് എലി' വ്യാജമെന്ന് അധികൃതര്‍
റിയാദ്: സൗദി അറേബ്യയിലെ ഭീമന് എലിക്കഥ വ്യാജമെന്ന് അധികൃതര്‍. കഴിഞ്ഞ കുറച്ച് ദിവസമായി ഫേസ് ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പ്രചരിയ്ക്കുന്ന ഭീമന് എലികഥ ജനങ്ങളെ ഭീതിയിലാഴ്ത്തിയരിരുന്നു. സൗദി അറേബ്യയില്‍ രണ്ട് കുഞ്ഞുങ്ങളെ ഭീമന് എലികള്‍ കൊന്നു എന്നായിരിന്നു ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ പ്രചരിച്ചത്.
ഒരു മീറ്റര്‍ നീളമുണ്ട് എലിയ്ക്കെന്നും മറ്റും പറഞ്ഞായിരുന്നു പ്രചരണം. എന്നാല്‍ ആ വാര്‍ത്ത വസ്തുത വിരുദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞതായി ഒരു അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഭീമന് എലി കുട്ടികളെ തിന്നുന്നുവെന്നും ഇതിന് 2.5 സെന്റീമീറ്റര്‍ നീളമുള്ള നാല് കൂര്‍ത്ത പല്ലുകളുണ്ടെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പ്രചരിച്ചിരുന്നു. മാത്രമല്ല രണ്ട് ചെറിയ കുട്ടികളെ എലി കൊന്നുവെന്നും പ്രചരിച്ചിരുന്നു.
സൗദി പ്രതിരോധ വകുപ്പാണ് ഇതൊരു നുണ പ്രചാരണമാണെന്നും ഇതില്‍ യാതൊരു വസ്തുതയും ഇല്ലെന്നും പറഞ്ഞത്. കേണല്‍ സയീദ് സര്‍ഹാനാണ് ഇക്കാര്യം പറഞ്ഞത്. അല്‍മദീന പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സൗദിയില്‍ ഭീമനെലിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം ശക്തമായിരുന്നു.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications