കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: ഇഫ്താര്‍ ഭക്ഷണം പരസ്യപ്പെടുത്തരുതെന്ന് സൗദി പുരോഹിതന്‍

  • By Jisha
Google Oneindia Malayalam News

അബുദാബി: റമദാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്നുകളിലെ ഭക്ഷണപഥാര്‍ത്ഥങ്ങള്‍ മുസ്ലിംകള്‍ പരസ്യപ്പെടുത്തരുതെന്ന് സൗദി പുരോഹിതന്‍. റമദാന്‍ മാസത്തില്‍ ഭക്ഷണം പ്രസിദ്ധപ്പെടുത്തുന്നത് ഇസ്ലാമിന് ഹറാമാണെന്നാണ് ഇസ്ലാം മതപണ്ഡിതന്‍ ഷെയ്ക്ക് ഷാദ് ബിന്‍ തുക്രി അല്‍ ഖാതലന്‍ ചൂണ്ടിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഇഫ്താര്‍ വിരുന്നുകളുള്‍പ്പെടെയുള്ളവയുടെ ഫോട്ടോകളും ദൃശ്യങ്ങളും ഷെയര്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് പ്രസ്തുത നിര്‍ദ്ദേശം.

ജീവകാരുണ്യ പ്രവൃത്തികള്‍ക്ക് വേണ്ടിയാണെങ്കിലും ഭക്ഷണവസ്തുക്കളുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുന്നതും ഷയര്‍ ചെയര്‍ ചെയ്യുന്നതും നിഷിദ്ധമാണെന്നും സൗദി അറേബ്യയിലെ ഏഴംഗ പുരോഹിതന്മാരുടെ കമ്മിറ്റി അംഗമായ തുക്രി അല്‍ ഖാതലന്‍ വ്യക്തമാക്കുന്നത്.

iftar

ഇത്തരത്തില്‍ ഇഫ്താര്‍ വിരുന്നുകളില്‍ നിന്നുള്ള ഭക്ഷണങ്ങളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പ്രദ്ധീകരിക്കുന്നത് ഇസ്ലാമിന് ഹറാമാണെന്നും ഇത് മതത്തെയും ആചാരങ്ങളെയും ഹാനികരമായി ബാധിക്കുമെന്നും സൗദി ദിനപത്രം അല്‍ ജസിറാ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ മാസത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളും നിയമങ്ങളുമാണ് മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലുള്ളത്. ഇതിന് പുറമേയാണ് പണ്ഡിതന്റെ നിര്‍ദ്ദേശം. സ്‌കൂളുകളിലും ജോലി സ്ഥലങ്ങളിലും വൃതമനുഷ്ടിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം കഴിക്കുന്നതിനും കഴിഞ്ഞ ദിവസം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

English summary
Saudi scholar directs don't publicise iftar meals in Ramadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X