കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ കോടതി ഉത്തരവ്!!!

Google Oneindia Malayalam News

സൗദി: വ്യഭിചാരക്കുറ്റത്തിന് പിടിയിലായ യുവതിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ കോടതി ഉത്തരവിട്ടു. ശ്രീലങ്കന്‍ സ്വദേശിനിയാണ് പിടിയിലായ സ്ത്രീ. രണ്ടു വര്‍ഷമായി റിയാദിലെ ഒരു വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്ന സത്രീയാണ് യുവാവുമായുള്ള ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്ന സമയത്ത് പിടിയിലാവുന്നത്.

യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട യുവാവിന് 100 ചട്ടയടിയും വിധിച്ചു. മറ്റൊരാളുമായി രഹസ്യ ബന്ധം പുലര്‍ത്തുകവഴി സ്വന്തം ഭര്‍ത്താവിനെ യുവതി വഞ്ചിക്കുകയായിരുന്നുവെന്നും മരണം വരെ കല്ലെറിയണമെന്നും കോടതി വ്യക്തമാക്കി. പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചതായാണ് വാര്‍ത്തകള്‍. എന്നാല്‍ യുവതിയുടെ ശിക്ഷ ഇളവ് ചെയ്യണമെന്ന ആവശ്യവുമായി ശ്രീലങ്ക രംഗത്തെത്തിയിട്ടുണ്ട്.

women-death

കോടതിയില്‍ യുവതിക്കാവശ്യമായ നിയമ സഹായങ്ങള്‍ക്കായി പ്രത്യേക വക്കീലിനെ ഏര്‍പ്പെടുത്തിയതായും, ഇവര്‍ക്കു വേണ്ട എല്ലാ സഹായങ്ങളും ഏര്‍പ്പെടുത്തി നല്‍കുമെന്നും ശ്രീലങ്കന്‍ വിദേശ തൊഴില്‍ ബ്യൂറോ വ്യക്താവ് ഉപുല്‍ ദേശപ്രിയ അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ട യുവാവ് അവിവാഹിതനായതിനാലാണ് കുറഞ്ഞ ശിക്ഷ വിധിച്ചതെന്നാണ് കോടതി അറിയിച്ചത്. ശരിയത്ത് കോടതിയിലെ വിചാരണവേളയില്‍ നാലുതവണ യുവതി കുറ്റം സമ്മതിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

English summary
Saudi sentences maid convicted of adultery to death by stoning, her lover will get lashes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X