സൗദിയില്‍ ബിസിനസ് വിസക്ക് സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കാന്‍ ശൂറ നിര്‍ദേശം
റിയാദ് : ബിസിനസ് വിസയില്‍ സൗദിയില്‍ സന്ദര്‍ശനം നടത്തുന്ന വ്യാപാരികള്‍ക്ക് സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ ആവശ്യമില്ലാതെ തന്നെ വിസ ഇഷ്യൂ ചെയ്ത് കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സൗദി നിയമ നിര്‍മ്മാണ സഭയായ ശൂറ സൗദി വിദേശ കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നിലവില്‍ സൗദിയിലേക്ക് സന്ദര്‍ശനത്തിനു വരുന്നവര്‍ക്ക് ഏതെങ്കിലും ഒരു സ്വദേശി സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ മാത്രമേ വിസ ഇഷ്യൂ ചെയ്യുകയുള്ളു.
പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ സൗദിയിലേക്കുള്ള ബിസിനസ് ആവശ്യാര്‍ത്ഥമുള്ള സന്ദര്‍ശനങ്ങള്‍ വര്‍ധിക്കുകയും അത് സൗദിയിലേക്കുള്ള വിദേശ മുതല്‍ മുടക്കുകളുടെ തോതില്‍ വര്‍ധനവുണ്ടാക്കുകയും ചെയ്യുമെന്നാണു കരുതപ്പെടുന്നത്.

സൗദി ബിസിനസ് വിസ ലഭിച്ചവരുടെ സംത്യപ്തിയെയും അഭിപ്രായത്തെയും കുറിച്ച് വിലയിരുത്താന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ച് പഠനം നടത്താനും വിദേശകാര്യ മന്ത്രാലയത്തോട് ശൂറ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര കരാറുകളെക്കുറിച്ചും ഉന്നത തല സമ്മേളനങ്ങളെക്കുറിച്ചുമുള്ള ഡാറ്റാ ബേസ് ഉണ്ടാക്കാനും യോഗ്യരായ ഉദ്യോഗസ്ഥരെ അത്തരം കാര്യങ്ങളില്‍ പങ്കെടുപ്പിച്ച് രാജ്യത്തിന്റെ താല്പര്യം പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ശൂറ വിദേശകാര്യ മന്ത്രാലയത്തെ ഉദ്‌ബോധിപ്പിച്ചു.












Click it and Unblock the Notifications