സൗദി: രണ്ടാനമ്മ ആറ് വയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, കൊലപാതകം സ്‌കൂളില്‍ നിന്ന് പുറത്തെത്തിച്ച്!!!
മനാമ: ആറ് വയസ്സുകാരിയെ രണ്ടാനമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. റീം അലി റഷീദിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളിലയച്ച പെണ്‍കുട്ടിയെ ക്ലാസിന് പുറത്തെത്തിച്ചായിരുന്നു കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
രാവിലെ സ്‌കൂളിലയച്ച പെണ്‍കുട്ടിയെ സ്‌കൂളിലെത്തി സ്വീകരിച്ച ശേഷമായിരുന്നു കൊലപ്പെടുത്തിയത്. സ്‌കൂളിലെത്തിയത് കുട്ടിയുടെ കുടുംബാംഗമാണെന്ന് സ്ഥിരീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും താന്‍ കുഞ്ഞിന്റെ അമ്മയാണെന്ന് അവകാശപ്പെട്ട സ്ത്രീ സ്‌കൂള്‍ അധികൃതരെ കബളിപ്പിക്കുകയായിരുന്നു. കുട്ടികളെ സ്‌കൂളില്‍ നേരിട്ടെത്തി സ്വീകരിക്കുന്നതിന് കുടുംബത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നാണ് സൗദിയിലെ സ്‌കൂളുകളിലെ ചട്ടം.

സ്‌കൂളില്‍ നിന്ന് കുട്ടിയെ വിട്ട് കിട്ടിയ അവര്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തികൊണ്ട് കുട്ടിയുടെ കഴുച്ചത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടയാളാണ് വിവരം പൊലീസിനെ ധരിപ്പിച്ചത്. തുടര്‍ന്ന് പൊലീസെത്തി 30കാരിയായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വീടിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്തായിരുന്നു കുട്ടിയെ കൊലപ്പെടുത്തി മറവ് ചെയ്തിരുന്നത്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications