കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി,വിദ്യാര്‍ഥിനി കൊളെജില്‍ പ്രസവിച്ചു

  • By Meera Balan
Google Oneindia Malayalam News

Baby Feet
റിയാദ്: ഭര്‍ത്താവും ബന്ധുക്കളും എത്താന്‍ വൈകി വിദ്യാര്‍ഥിനി കൊളെജില്‍ പ്രസവിച്ചു. റിയാദി്‌ലെ ഇമാം മുഹമ്മദ് ബിന്‍ സൗദ് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം നടക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം പ്രസവ വേദനയെത്തുടര്‍ന്ന് കൊളെജില്‍ തന്നെ പ്രസവിച്ചത്.

യുവതിയുടെ ഭര്‍ത്താവോ ബന്ധുക്കളോ എത്താതെ ആശുപത്രിയിലേക്ക് അയക്കില്ലെന്ന അധികൃതരുടെ തീരുമാനത്തെത്തുടര്‍ന്നാണ് യുവതിയ്ക്ക് കൊളെജില്‍ വച്ച് തന്നെ കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്നത്. സൗദി പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ക്ളാസിനുള്ളില്‍ വച്ച് പെണ്‍കുട്ടിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടറുടെ അടുത്ത് പെണ്‍കുട്ടിയെ എത്തിച്ചു. എന്നാല്‍ ബന്ധുക്കള്‍ ആരും ഇല്ലാതെ യുവതിയെ ആശുപത്രിയിലേക്ക് അയക്കരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് റിയാദില്‍ നിന്നും വളരെ അകലെയാണ് ജോലി ചെയ്യുന്നത്.

അടുത്ത് ജോലി ചെയ്യുന്നത് സഹോദരന്‍ മാത്രമാണ്. എന്നാല്‍ ഇയാള്‍ കൊളെജില്‍ എത്തണമെങ്കില്‍ പോലും കുറഞ്ഞത് മൂന്ന് മണിയ്ക്കൂര്‍ വേണ്ടി വരും. പെണ്‍കുട്ടിയുടെ സഹോദരന്‍ കൊളെജില്‍ എത്തിയതും ഡോക്ടര്‍ യുവതിയ്ക്ക് അശുപത്രിയില്‍ പോകാനുള്ള അനുമതി നല്‍കി. എന്നാല്‍ കാറില്‍ ആശുപത്രിയിലേക്ക് യാത്ര തിരിച്ച ഇവരെ കൊളെജിലെ വനിത സെക്യൂരിറ്റി പുറത്തേയ്ക്ക് വിട്ടില്ല. ഒടുവില്‍ കോളെജില്‍ വച്ച് തന്നെ പെണ്‍കുട്ടി പ്രസവിയ്ക്കുകയായിരുന്നു.

English summary
A pregnant Saudi student delivered at the university after she went into labour and the university doctor refused to let her go to hospital without her husband or another custodian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X