Get Updates
Get notified of breaking news, exclusive insights, and must-see stories!

യമന്‍ ആക്രമണം, സൗദിയിലെ ഏഴു വിമാനത്താവളങ്ങള്‍ അടച്ചു

റിയാദ്: സൗദിയിലെ അബഹ,ജിസാന്‍, വാദിഅദ്ദവാസിര്‍, ബിഷ, ഷറൗറ, അല്‍ബഹ, നജ്രാന്‍ എന്നീ 7 എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും വ്യാഴാഴ്ച രാവിലെ മുതല്‍ മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായി ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ സൗദിയുടെ നേത്യത്വത്തില്‍ യെമനിലെ ഹൂത്തി വിമതര്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തിലാണു ഈ നീക്കമെന്നു കരുതുന്നു.

Saudi Arabia Airports

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രാ സമയത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മൊബൈല്‍ സന്ദേശം വഴി നല്‍കും. മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ ഉടന്‍ തന്നെ ബുക്ക് ടിക്കറ്റ് ബുക്കിങ് വിവരങ്ങള്‍ക്കൊപ്പം ചേര്‍ക്കണമെന്നും യാത്ര തീരുന്നത് വരെ ഇപ്പോഴുള്ള ടിക്കറ്റ് സാധുവായിരിക്കുമെന്നും അധിക്യതര്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദനരാജ്യങ്ങളിലൊന്നായ സൗദി ആക്രമണത്തിനു നേതൃത്വം കൊടുക്കാന്‍ തുടങ്ങിയതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയാണ്. ഓഹരി വിപണിയിലും ആക്രമണം വന്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+