പീഡനം;49കാരനെ 15കാരന്‍ കൊന്നു

15 കാരനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു 49കാരന്‍. ഒതിന് ശേഷം വടക്കന്‍ സൗദിയിലെ അഭ പട്ടണത്തിലെ വിജനമായ ഒരു പ്രദേശത്ത് കുട്ടയെ എത്തിച്ചു. പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യാനൊരുങ്ങുന്നതിനിടെയാണ് കുട്ടി ഇയാളെ കുത്തുന്നത്.
പോക്കറ്റില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് പലതവണ യുവാവിനെ കുത്തി. ഇയാള്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു കുട്ടി. കുട്ടിയും യുവാവും ഓരേ നാട്ടുകാരാണ്. എന്നാല്‍ കൊല്ലപ്പെട്ട യുവാവിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സൗദിയില്‍ പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നുണ്ട്, സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് രാജ്യത്ത് ലഭിയ്ക്കുന്നത്. എന്നിരുന്നാലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് പൊലീസിന്റെ പ്രതികരണം.












Click it and Unblock the Notifications