ചികിത്സ തേടിയെത്തിയ യുവതിയുടെ ചിത്രം പകർത്തി, സൗദിയില്‍ ആശുപത്രി ജീവനക്കാരനെതിരെ നടപടി
റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്‍ത്രീയുടെ ഫോട്ടോ എടുത്ത ജീവനക്കാരനെതിരെ നടപടി. ജീവനക്കാരനെ സൗദി ആരോഗ്യ മന്ത്രാലയം ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. ഫോട്ടോ എടുത്തതിന് പിന്നാലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്കതിരുന്നു.
രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ആരോഗ്യ സ്ഥാപനത്തില്‍ വെച്ചാണ് സംഭവം. ചികിത്സ തേടിയെത്തിയ യുവതിയുടെ ചിത്രം ഇയാൾ പകർത്തുകയായിരുന്നു. തുടർന്ന് ജീവനക്കാരൻ യുവതിയുടെ ചിത്രങ്ങൾ പകർത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സാമുഹ്യമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായതോടെയാണ് വിവരം ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടത്.

തുടർന്ന് പ്രവർത്തികളെ പൂർണമായും പ്രവർത്തിയെ തള്ളിപ്പറഞ്ഞ ആരോഗ്യ വകുപ്പ് ഉടൻ തന്നെ ജീവനക്കാരനെതിരെ ഉടൻ തന്നെ നടപടി സ്വീകരിക്കുകയായിരുന്നു.
ഇത്തരം തെറ്റായ പ്രവൃത്തികളെ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും ഇത് രോഗിയുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടിയാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.
രോഗിയുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നത് ഉത്തരവാദിത്തമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരം നടപടികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഒരു വിട്ടുവീഴചയും ഉണ്ടാകില്ലന്നും മന്ത്രാലയം വ്യക്തമാക്കി. നിബന്ധനകൾ പാലിക്കേണ്ടെത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്തമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. മന്ത്രാലയത്തിന്റെ നയങ്ങള്‍ക്ക് അനുസൃതമായി ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്
സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദ അൽഅദ്ൽ ഡിസ്ട്രിക്ടിലായിരുന്നു സംഭവം.പരിക്കേറ്റവർ ഏത് രാജ്യക്കാർ ആണെന്ന വ്യക്തമല്ല. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് നീക്കിയതായി സിവിൽ ഡിഫൻസ് പറഞ്ഞു.
വീട്ടിനകത്തെ മുറികളിൽ ഒന്നിലാണ് തീ പടർന്നുപിടിച്ചത്. കൂടുതൽ സ്ഥലത്തേക്ക് തീ പടരുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് രക്ഷാപ്രവര്‍ത്തകര്‍ തീയണച്ചു.
പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...
-
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം












Click it and Unblock the Notifications