കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബികളില്‍ കോടിപതികള്‍ സൗദികള്‍ തന്നെ

Google Oneindia Malayalam News

റിയാദ് : അറബ് ലോകത്തെ അതി സമ്പന്നരില്‍ നാല്പത് ശതമാനത്തിലധികം പേരും സൗദി പൗരന്മാരാനെന്നു ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്ത് വിട്ട 100 അതി സമ്പന്നരുടെ റിപ്പോര്‍ട്ട് പറയുന്നു. ആകെ നൂറു പേരുള്ള പട്ടികയില്‍ 41 പേരാണു സൗദികള്‍.

സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് സൗദി രാജകുമാരന്‍ വലീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് ആണു. 2260 കോടി ഡോളറിന്റെ ആസ്തിയാണു വലീദ് രാജകുമാരനുള്ളത്.

al-waleed-bin-talal-safra

സൗദി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ളത് ലെബനോനിലെ സമ്പന്നനരാണു. 11 അതി സമ്പന്നരാണ് ലെബനോനിലുള്ളത്. ഈജിപ്ത്, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സമ്പന്നര്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണുള്ളത്.

ഫോബ്‌സ് പുറത്തിറക്കിയ ലോകത്തെ അതി സമ്പന്നരുടെ പട്ടികയില്‍ ഈ വര്‍ഷവും മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സ് ഒന്നാമനായി തുടരുന്നു. 79.2 ബില്യണ്‍ ഡോളറാണു ബില്‍ ഗേറ്റ്‌സിന്റെ ആസ്തി

English summary
Saudi Arabia tops this year’s Forbes Middle East richest list in both the number of entries and total wealth with 41 names out of the 100.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X