ഇറാഖിന്റെ മധ്യസ്ഥതയില്‍ സൗദിയും യു.എ.ഇയും ഇറാനുമായി അടുക്കുന്നു; ഖത്തര്‍ ഒറ്റപ്പെടുമോ?
ബഗ്ദാദ്: ഗള്‍ഫ് മേഖലയിലെ ചിരവൈരികളായ സൗദി അറേബ്യയും ഇറാനും അടുക്കുന്നതായി സൂചന. അയല്‍ രാജ്യമായ ഇറാഖിനെ മധ്യസ്ഥനാക്കിക്കൊണ്ടാണ് സൗദിയുടെ അനുരഞ്ജന ശ്രമം. റിയാദും തെഹ്റാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സൗദി അറേബ്യ തങ്ങളുടെ സഹായം തേടിയതായി ഇറാഖ് ആഭ്യന്തര മന്ത്രി ഖാസിം അല്‍ അറജി ഇറാഖി സാറ്റലൈറ്റ് ചാനലായ അല്ഗദീറിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

താല്പര്യമെടുത്തത് സൗദി കിരീടാവകാശി
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇക്കാര്യത്തില്‍ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ സഹായം തേടിയതെന്ന് അറജി അറിയിച്ചു. കഴിഞ്ഞ ജൂലൈയില്‍ സൗദി അറേബ്യ സന്ദര്‍ശിച്ച വേളയിലാണ് ഇറാഖ് ആഭ്യന്തര മന്ത്രിയോട് സൗദി കിരീടാവകാശി ഈ ആവശ്യം മുന്നോട്ടുവച്ചത്. ഇറാനുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇറാഖ് മധ്യസ്ഥത വഹിക്കണമെന്നായിരുന്നു സൗദിയുടെ ആവശ്യം.

ഇറാന്റെ പ്രതികരണം അനുകൂലം
അനുരഞ്ജന ശ്രമങ്ങളുടെ കാര്യം ഇറാനുമായി ചര്‍ച്ച ചെയ്തപ്പോള്‍ അനുകൂലമായ പ്രതികരണമാണ് അവരില്‍ നിന്ന് ലഭിച്ചതെന്ന് അറജി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് തെഹ്റാന് സന്ദര്‍ശിച്ച് മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. തങ്ങളോടും തങ്ങളുടെ പൗരന്മാരോടും മാന്യമായി പെരുമാറാന്‍ സന്നദ്ധമാണെങ്കില്‍ അനുരഞ്ജനത്തിന് തയ്യാറാണെന്നാണ് ഇറാന്റെ നിലപാട്. ഇറാന് സൗദിയുമായി പ്രത്യേക ശത്രുതയൊന്നുമില്ലെന്ന് ഇറാന് വക്താവ് പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തു. ആഗസ്ത് ഒന്നിന് ഇസ്തംബൂളില്‍ നടന്ന ഒ.ഐ.സി യോഗത്തിനിടയിലും സൗദി-ഇറാന് വിദേശമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

യു.എ.ഇക്കും ഇറാനോട് താല്പര്യം
സൗദിയുടെ പിന്നാലെ യു.എ.ഇയും ഇറാനുമായി അടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇറാഖിലെ മുതര്‍ന്ന ശിയാ നേതാവ് മുഖ്തദ അല്‍ സദര്‍ ഞായറാഴ്ച യു.എ.ഇ സന്ദര്‍ശിച്ച് അബൂദബിയില്‍ വച്ച് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ച ഇതാണ് വ്യക്തമാക്കുന്നത്. സൗദിയും മുഖ്തദ സദറിന് ഈയിടെ സ്വീകരണം നല്‍കിയിരുന്നു.

ഖത്തറിനെതിരായ നീക്കം?
ഇറാനുമായി ചങ്ങാത്തം കൂടാനുള്ള സൗദിയുടെയും യു.എ.ഇയുടെയും നീക്കം മേഖലയില്‍ ഖത്തറിനെ കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള ശ്രമമായി വിലയിരുത്തുന്നവരുണ്ട്. ഇരു രാജ്യങ്ങളുടെയും നേതൃത്വത്തില്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണത്തിലൂടെ ഖത്തറിന്റെ രക്ഷയ്ക്കെത്തിയ പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാന്. എന്നാല്‍ വ്യാപാരമേഖലയിലുള്‍പ്പെടെ ഖത്തറുമായുള്ള നല്ല ബന്ധം അറുത്തുമുറിച്ച് സൗദിയുമായി ഇറാന് കൈകോര്‍ക്കുമോ എന്ന കാര്യം കണ്ടറിയണം.

സൗദി-ഇറാന് ബന്ധം പ്രശ്ന കലുഷിതം
ഇറാനും സൗദിയും തമ്മിലുള്ള പ്രശ്നങ്ങള്‍ അത്രപെട്ടെന്ന് പറഞ്ഞുതീര്ക്കാവുന്നതല്ലെന്നാണ് മേഖലയിലെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഹജ്ജ് തീര്‍ഥാടനത്തിന്റെ കാര്യത്തില്‍ തന്നെ ശക്തമായ നിയന്ത്രണങ്ങള്‍ ഇറാന് പൗരന്മാരുടെ മേല്‍ നിലവിലുണ്ട്. ഇതിനു പുറമെ സൗദി ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ശിയാക്കള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും ഇറാനുമായുള്ള ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന പ്രധാന ഘടകമാണ്. കഴിഞ്ഞ ദിവസം സൗദിയിലെ പ്രധാന ശിയാകേന്ദ്രമായ അവാമിയ്യയില്‍ സൈന്യം നടത്തിയ കുടിയൊഴിപ്പിക്കലില്‍ ആയിരക്കണക്കിന് ശിയാക്കള്‍ വഴിയാധാരമായിരുന്നു. ഭീകരരെന്നാരോപിച്ചായിരുന്നു സൗദിയുടെ നടപടി.
-
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications