സൗദി; വാഹനമോടിച്ച ഫെമിനിസ്റ്റുകള്‍ അറസ്റ്റില്‍
റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധം തന്നെ വേണ്ടി വരുമെന്ന് തോന്നുന്നു. ഭരണകൂടത്തിന്റെ വിലക്കുകള്‍ ലംഘിച്ച് വാഹനമോടിച്ച രണ്ട് വനിത പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം സൗദി പൊലീസ് അറസ്റ്റ് ചെയ്തു. അസീസ അല്‍ യൂസുഫ് അനുയായി ഇമാന്‍ അല്‍ നാഫ്ജാന്‍ എന്നിവരെയാണ് നവംബര്‍ 29 ന് പൊലീസ് അറസ്റ്റ് ചെയ്തത്. റിയാദില്‍ നിന്നാണ് സംഘം യാത്ര ആരംഭിച്ചത്.
അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോയ സ്ത്രീകളോട് ഇനിയൊരിയ്ക്കലും വാഹനമോടിയ്ക്കില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ വിസമ്മതിച്ചു. സ്ത്രീകള്‍ വാഹനമോടിച്ച് പ്രതിഷേധിയ്ക്കുന്നതിനെ നിയമവിരുദ്ധമായി സൗദി ആഭ്യന്തര വകുപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാനു ഉത്തരവിട്ടിരുന്നു. സ്ത്രീകളെ വാഹനമോടിയ്ക്കുന്നതില്‍ നിന്ന് വിലക്കാന്‍ തക്ക നിയമങ്ങളൊന്നും സൗദിയില്‍ ഇല്ല. എന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് ഇപ്പോഴും വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് സ്ത്രീകള്‍ ഉന്നയിക്കുന്ന ചോദ്യം.
ലോകത്ത് തന്നെ സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാന്‍ അനുമതി നല്‍കാത്ത ഒരു രാജ്യം സൗദി അറേബ്യയാണെന്നാണ് പ്രതിഷേധകര്‍ പറയുന്നത്. 2011ലും 1991 ലും വിലക്കിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധങ്ങള്‍ക്കിറങ്ങുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി നിഷേധിയ്ക്കുക, ജോലി സ്ഥലങ്ങളില്‍ നിന്ന് പിരിച്ച് വിടുക എന്നിങ്ങനെ ഒട്ടേറെ നടപടികളാണ് ഭരണാധികാരികള്‍ സ്വീകരിയ്ക്കുന്നത്.












Click it and Unblock the Notifications