Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ കാറോടിച്ച മാധ്യമപ്രവര്‍ത്തകയുള്‍പ്പടെയുള്ളവര്‍ അറസ്റ്റില്‍

റിയാദ്: സ്ത്രീകളെ വാഹനോടിയ്ക്കുന്നതില്‍ നിന്നും വിലക്കുന്ന സൗദി ഭരണകൂടത്തിനെതിരെ പ്രതിഷേധമെന്നോണം വാഹനമോടിച്ച സ്ത്രീ അറസ്റ്റില്‍. യുഎഇ അതിര്‍ത്തിയില്‍ നിന്നും സൗദിയിലേയ്ക്ക് കാറില്‍ യാത്ര ചെയ്യാന്‍ ശ്രമിയ്ക്കവെയാണ് ലുജൈന്‍ ഹത്‌ലോള്‍ എന്ന സ്ത്രീയെ സൗദി പൊലീസ് പിടികൂടിയത്.

സൗദി സ്വദേശിയായ ഇവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയക്കുന്ന വനിത കൂടിയാണ്. ലോകത്ത് എല്ലായിടത്തും സ്ത്രീകള്‍ക്ക് വാഹനോടിയ്ക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ സൗദിയില്‍ മാത്രമാണ് ഇതിന് വിലക്ക് നേരിടുന്നതെന്നും ലുജൈന്‍ പറയുന്നു.

Lujain

തന്റെ യാത്രയെ പൊലീസ് തടഞ്ഞെന്നും രേഖകള്‍ ഉള്‍പ്പടെ പൊലീസ് കൈവപ്പെടുത്തിയതായും ലുജൈന്‍ ട്വീറ്റ് ചെയ്തു. ലുജൈന് പിന്തുണയുമായി കാറോടിച്ച് പ്രതിഷേധിച്ച് മാധ്യമ പ്രവർതതകയായാ മായ്‌സ അല്‍ അമോദിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരുടെയും അറസ്റ്റിനെപ്പറ്റി പ്രതികരിയ്ക്കാന്‍ സൗദി അധികൃതര്‍ തയ്യാറായിട്ടില്ല. ഇരുവരുടേയും ഫോണില്‍ സുഹൃത്തുക്കള്‍ വിളിച്ചെങ്കിലും ആരും ഫോണെടുക്കുന്നില്ലെന്നാണ് വിവരം. സൗദിയുടെ പിറവിയോളം തന്നെ പഴക്കമുണ്ട് സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാനുള്ള അവകാശം നല്‍കാത്തതിനും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+