സൗദി യുവതി പറന്നടിച്ചു; ഷൂ ഏറ്, ഹോട്ടല്‍ ബോയിക്ക് അടിവയറ്റിന് ചവിട്ട്!! വീഡിയോ വൈറല്‍
ലൈവ്‌ലീക്കിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Recommended Video

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഡ്രൈവിങ് ലൈസന്‍സ് മുതല്‍ പട്ടാളത്തില്‍ ചേരാനുള്ള അവസരം വരെ ഇപ്പോള്‍ സ്ത്രീകള്‍ക്ക് സൗദിയില്‍ നല്‍കുന്നുണ്ട്. ഭരണകൂടം നടപ്പാക്കുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടായിയിരുന്നു തുടര്‍ച്ചയായ പ്രഖ്യാപനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മറ്റൊരു വാര്‍ത്തയാണ്. സൗദി സ്ത്രീയുടെ കരാട്ടെ. ആദ്യം ഏറ്, പിന്നെ പറന്ന് വന്ന് ശക്തമായ പ്രഹരം. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ...

ഷെഫിനെ മര്‍ദ്ദിക്കുന്നു
ഹോട്ടലിലെ ഷെഫിനെ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ കാണുന്ന ആരും ആശ്ചര്യപ്പെടും. ആദ്യം ഷൂ ഏറായിരുന്നു. പിന്നീടാണ് പറന്നുവന്നത്.

സംഭവം നടന്നത്
ജിദ്ദയിലെ അബു സെയ്ദിലാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു യുവതി. പക്ഷേ, വീഡിയോയിലുള്ളത് ഹോട്ടല്‍ അടുക്കളയോട് ചേര്‍ന്ന ഭാഗമാണ്.

സത്യാവസ്ഥ എന്ത്?
സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല. പര്‍ദ ധരിച്ച് വന്ന സ്ത്രീയാണ് ആക്രണം നടത്തുന്നത്. ഹോട്ടല്‍ ബോയ് ആക്രമിക്കരുതെന്ന് ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാം.

തിരിച്ചും ചവിട്ടുന്നു
ആദ്യം ഷൂ എറിയുകയായിരുന്നു. പിന്നീടാണ് ചാടിവന്ന് ചവിട്ടിയത്. പിന്നീട് വീണ്ടും ഹോട്ടല്‍ ബോയിയെ ആക്രമിക്കാന്‍ തുനിയുന്നുണ്ട്. ഹോട്ടല്‍ ബോയ് തിരിച്ചും ചവിട്ടുന്നുണ്ട്.

സൗദി വനിതയാണോ
ഷൂ ഏറ് ഹോട്ടല്‍ ബോയിക്ക് ഏറ്റില്ല. അയാള്‍ ഒഴിഞ്ഞുമാറി. അപ്പോഴാണ് ചാടിവന്ന് ചവിട്ടിയിത്. അടിവയറ്റിനായിരുന്നു ചവിട്ട്. എന്നാല്‍ ഇത് സൗദി വനിത തന്നെയാണോ എന്ന് വ്യക്തമല്ല.

ക്യാമറയില്‍ പതിഞ്ഞു
ഹോട്ടലിലെ ക്യാമറയില്‍ എല്ലാം പതിഞ്ഞിട്ടുണ്ട്. യുവതിയുടെ ചവിട്ടേറ്റ് ഹോട്ടല്‍ ജീവനക്കാരന്‍ പിന്നോട്ട് വീഴാന്‍ പോയി. മറ്റൊരു ജീവനക്കാരന്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ലൈവ്‌ലീക്ക്
ലൈവ്‌ലീക്കിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവതി ദേഷ്യം പിടിക്കാന്‍ കാരണം വ്യക്തമല്ല. നല്ല ഭക്ഷണം കൊടുക്കാത്തതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ഭക്ഷണം മോശമാകില്ലെന്നും ആക്രമണത്തിന് കാരണം മറ്റെന്തോ ആയിരിക്കുമെന്നും വാര്‍ത്തകളുണ്ട്.

ഇളവുകള്‍
സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ രക്തബന്ധമുള്ള പുരുഷന്‍മാര്‍ കൂടെ വേണം. എന്നാല്‍ അടുത്തിടെ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള അവസരം ഭരണകൂടം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications