സൗദി: കള്ളന് കൈയ്യോടെ തല്ല് പിന്നെ കൈ നിറയെ സമ്മാനം

കൊള്ളയടിയ്ക്കാനെത്തിയ കള്ളന്റെ കദനകഥകേട്ട് അയാള്‍ക്ക് കൈ നിറയെ പണം നല്‍കുകയായിരുന്നു വൃദ്ധ. വീട്ടു ജോലിക്കാരിയ്‌ക്കൊപ്പം പോകവെയാണ് അഞ്ജാതന്‍ വൃദ്ധയെ കൊള്ളയടിയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മിനിട്ടുകള്‍ക്കകം തന്നെ വൃദ്ധയും ജോലിക്കാരിയും ചേര്‍ന്ന് കള്ളനെ കീഴ്‌പ്പെടുത്തി . മോഷണ മുതല്‍ പിടിച്ചെടുത്തു . മര്‍ദ്ദിയ്ക്കുകയും ചെയ്തു .
എന്നാല്‍ കള്ളന്റെ കദനകഥ കേട്ടതോടെ മുത്തശ്ശിയുടെ കരളലിഞ്ഞു. അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാലാണ് മോഷണത്തിന് ശ്രമിച്ചതെന്നാണ് കള്ളന്‍ വൃദ്ധയോട് പറഞ്ഞത്. തുടര്‍ന്ന് കള്ളനോട് സഹതാപം തോന്നിയ വൃദ്ധ 5000 റിയാല്‍ ഇയാള്‍ക്ക് നല്‍കി . തന്നോട് ചെയ്ത തെറ്റിന് മാപ്പും നല്‍കി . മോഷ്ടാവിന് മാപ്പ് നല്‍കുകയും സാമ്പത്തിക സഹായം ചെയ്യുകയും ചെയ്ത വൃദ്ധയെ സൗദി മാധ്യമങ്ങള്‍ വാഴ്ത്തുകയാണ്.












Click it and Unblock the Notifications