അവള്‍ അവനായി, പക്ഷേ ആരും അംഗീകരിയ്ക്കുന്നില്ല

എന്നാല്‍ സ്ത്രീ ഹോര്‍മോണുകളെക്കാളും ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത് പുരുഷ ഹോര്‍മോണുകളാണ്. സ്ത്രീയായി ജീവിച്ചെങ്കിലും പുരുഷാവയവങ്ങളാണ് ഇയാള്‍ക്കുണ്ടായിരുന്നത്. തുടര്‍ന്ന് ഡോക്ടര്‍മാരാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
മക്കയിലാണ് യുവാവിന്റെ താമസം എന്നാണ് ഒകാസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിംഗനിര്‍ണയം നടത്തുന്നതിനായി ഇയാള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. വൈദ്യ പരിശോധന കഴിഞ്ഞ് നാളുകളേറെയായെങ്കിലും സര്‍ക്കാര്‍ രേഖകള്‍ തന്നെയൊരു പുരുഷനായി അംഗീകരിയ്ക്കുന്നതും കാത്തിരിയ്ക്കുകയാണ് യുവാവ്.
ലിംഗമാറ്റം അംഗീകരിയ്ക്കാന്‍ ഒരു മെഡിക്കല്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതി പലതവണ പരാതിക്കാരനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് ആരോഗ്യ മന്ത്രലയം പറയുന്നു. 2013 ല്‍ രാജ്യത്ത് ഏകദേശം 450 ലിംഗമാറ്റ ശസ്ത്രക്രിയയാണ് നടന്നത്.












Click it and Unblock the Notifications