Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വീണ്ടും പരിഷ്‌കാരം; സിവില്‍ ഡിഫന്‍സിലും സ്ത്രീകള്‍!! വിമാനത്താവളത്തില്‍ സ്വദേശികള്‍ മാത്രം

ജിദ്ദ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന 1500 വിദേശികളെ മാറ്റി ഉടന്‍ സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ മേഖലയില്‍ അവസരം നല്‍കുന്നു. സൗദി സിവില്‍ ഡിഫന്‍സില്‍ സ്ത്രീകളെ നിയമിക്കാന്‍ തീരുമാനിച്ചു. സൈന്യത്തിലും പാസ്‌പോര്‍ട്ട് ഓഫീസുകളിലും സ്ത്രീകളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ണായക തീരുമാനം.
മാത്രമല്ല, രാജ്യത്തെ വിമാനത്താവളങ്ങളിലെ ജോലികളില്‍ ഇനി സ്വദേശികളെ മാത്രമേ എടുക്കൂ. വിദേശികള്‍ നിരവധി പേര്‍ ജോലി ചെയ്യുന്ന മേഖലയാണിത്. തുടര്‍ച്ചയായി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുകയാണ് സൗദി അറേബ്യ. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും ഒരേ അളവില്‍ പ്രയോഗിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. വിശദ വിരങ്ങള്‍ ഇങ്ങനെ...

ശക്തമായ തീരുമാനം

ശക്തമായ തീരുമാനം

ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയാണ് സൗദി ഭരണകൂടം. ജനുവരിയില്‍ വനിതകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന തീരുമാനം പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ട്രേറ്റില്‍ വനിതകളെ നിയമിക്കുമെന്നതായിരുന്നു. ഫെബ്രുവരിയിലാണ് സൈന്യത്തില്‍ സ്ത്രീകളെ നിയമിക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ചില്‍ സിവില്‍ ഡിഫന്‍സിലും വനിതകളെ നിയമിക്കുമെന്ന അറിയിപ്പ് വന്നിരിക്കുന്നു. സിവില്‍ സര്‍വീസ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഏറെ ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനം എടുത്തതെന്ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹുസൈനി പറഞ്ഞു.

ഹജ്ജ്, ഉംറ വേളകളില്‍

ഹജ്ജ്, ഉംറ വേളകളില്‍

സേഫ്റ്റി എന്‍ഞ്ചിനിയറിങ് ആന്റ് ഫയര്‍ സയന്‍സ് കോഴ്‌സുകള്‍ ഇനി പെണ്‍കുട്ടികള്‍ക്കും പഠിപ്പിക്കും. ഇതുവരെ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഈ കോഴ്‌സില്‍ പ്രവേശനം ഏര്‍പ്പെടുത്തിയിരുന്നത്. പ്രിന്‍സസ് നൂറ സര്‍വകലാശാലയില്‍ പ്രത്യേക കോഴ്‌സ് ഇതിന് വേണ്ടി പഠിപ്പിക്കുന്നുണ്ട്. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ഈ കോഴ്‌സ് ലഭ്യമാക്കും. ഹജ്ജ്, ഉംറ വേളകളില്‍ വനിതകളുടെ സേവനം ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് സിവില്‍ ഡിഫന്‍സില്‍ സ്ത്രീകളെ നിയമിക്കാന്‍ തീരുമാനിച്ചത്. പുരുഷ ഓഫീസര്‍മാര്‍ക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുള്ള ഭാഗങ്ങളില്‍ ഇനി വനിതാ ഓഫീസര്‍മാരാണ് എത്തുക. കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.

നിബന്ധനകള്‍ ഇങ്ങനെ

നിബന്ധനകള്‍ ഇങ്ങനെ

സൗദി സൈന്യത്തിലേക്ക് സ്ത്രീകളെ ജോലിക്കെടുക്കാന്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇവരെ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളില്‍ വിന്യസിക്കും. സൗദിക്കാരായ സ്ത്രീകളെ മാത്രമേ സൈന്യത്തിലെടുക്കൂ. വിദേശത്തുള്ള സൗദിക്കാരെ ഇപ്പോള്‍ എടുക്കില്ലെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വിദേശത്തുള്ള പിതാവിനൊപ്പം താമസിക്കുന്ന സൗദി യുവതികളെയും ജോലിക്കെടുക്കും. സൗദിക്കാരല്ലാത്ത പുരുഷന്‍മാരെ വിവാഹം കഴിച്ച സ്ത്രീകളെ ജോലിക്ക് എടുക്കില്ല. ആദ്യഘട്ടത്തില്‍ സ്ത്രീകളെ സുരക്ഷിത കേന്ദ്രത്തിലായിരിക്കും നിയമിക്കുക. റിയാദ്, മക്ക, മദീന, ഖസീം, അസീര്‍, അബഹ, ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് എന്നിവിടങ്ങളിലാണ് ആദ്യം നിയമിക്കുക. പിന്നീട് വേണമെങ്കില്‍ മാറ്റാം.

അപേക്ഷകളുടെ കൂമ്പാരം

അപേക്ഷകളുടെ കൂമ്പാരം

നിരവധി സ്ത്രീകള്‍ സൈന്യത്തില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ഉദ്ദേശവും ഇതിലൂടെ ഭരണകൂടത്തിനുണ്ട്. നേരത്തെ പാസ്‌പോര്‍ട്ട് അതോറിറ്റിയിലെ ഒഴിവിലേക്ക് ലക്ഷക്കണക്കിന് സ്ത്രീളാണ് അപേക്ഷിച്ചത്. ജനറല്‍ ഡയറക്ട്രേറ്റ് ഫോര്‍ പാസ്‌പോര്‍ട്ട് 140 വനിതകളെ തിരഞ്ഞെടുക്കാനാണ് വിജ്ഞാപനം ഇറക്കിയത്. പക്ഷേ അപേക്ഷിച്ചത് 107000 വനിതകളാണ്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് വനിതകളെ പട്ടാളത്തിലെടുക്കുന്നത്. ഇതിന് ശൂറാ കൗണ്‍സിലിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. സൗദിയിലെ സ്ത്രീകള്‍ക്ക് നിര്‍ബന്ധമായും സൈനിക പരിശീലനം നല്‍കണമെന്ന ശൂറാ കൗണ്‍സില്‍ അംഗം ഇഖ്ബാല്‍ ദരന്തിരി ആവശ്യപ്പെട്ടിരുന്നു.

എന്തിനും തയ്യാറാകണം

എന്തിനും തയ്യാറാകണം

രാജ്യം വല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീകളും സുരക്ഷാ കാര്യങ്ങളില്‍ മുന്‍പന്തിയിലുണ്ടാകണം. ജന്മനാടിന്റെ സുരക്ഷ എല്ലാവരുടെയും ബാധ്യതയാണ്. ഏത് തരത്തിലുള്ള ആക്രമണവും ചെറുക്കാന്‍ സ്ത്രീകള്‍ പര്യാപ്തരാവണമെന്നും ചിലപ്പോള്‍ യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരുമെന്നും ശൂറാ കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ സൗദി പോലീസില്‍ വനിതകളെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളിലെത്തി മല്‍സരങ്ങള്‍ കാണാനും അവസരമുണ്ടിപ്പോള്‍. സ്വന്തമായി ബിസിനസ് തുടങ്ങാനും അനുമതി ലഭിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. റസ്‌റ്റോറന്റുകളിലും വനിതകളെ നിമയിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

വിമാനത്താവളങ്ങളിലെ സ്വദേശിവല്‍ക്കരണം

വിമാനത്താവളങ്ങളിലെ സ്വദേശിവല്‍ക്കരണം

അതേസമയം, രാജ്യത്തെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിമാന കമ്പനികളില്‍ ഇനി സ്വദേശികളെ മാത്രമേ നിയമിക്കാവൂവെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജിദ്ദ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന 1500 വിദേശികളെ മാറ്റി ഉടന്‍ സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ടിങ് സര്‍വീസ് കമ്പനി എന്നിവിടങ്ങളിലാണ് പുതിയ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍ദേശം ലംഘിക്കുന്ന വിദേശകമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങൡ വിമാനത്താവളങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+