യോഗയെ നെഞ്ചേറ്റിയ സൗദി വനിതക്ക് പത്മശ്രീയിലൂടെ ആദരം
ന്യൂഡല്‍ഹി: യോഗ വ്യായാമമുറയ്ക്ക് സൗദിയില്‍ നിയമസാധുത നേടിയെടുക്കുന്നതില്‍ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ച സൗദി വനിതക്ക് ഇന്ത്യയുടെ ആദരം. 69-ാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ അവാര്‍ഡ് സമ്മാനിച്ചാണ് സൗദി വനിത നൗഫ് മര്‍വായിയെ ഇന്ത്യന്‍ ഭരണകൂടം അദരിച്ചത്. യോഗയില്‍ തന്റെ കഴിവ് തെളിയിച്ച ഇവര്‍ മേഖലയില്‍ യോഗയുടെ പ്രചാരണം ശക്തിപ്പെടുത്തുന്നതിനായി രൂപീകൃതമായ അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപക നേതാവ് കൂടിയാണ്.

നൗഫ് മര്‍വായിയുടെ ശ്രമഫലമായി അടുത്ത കാലത്ത് യോഗക്ക് സൗദി ഭരണകൂടം അംഗീകാരം നല്‍കിയിരുന്നു. ഭാരത് രത്ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഉന്നത ബഹുമതിയായ പത്മശ്രീ ലഭിക്കുന്ന ആദ്യ അറബ് വനിതയെന്ന സവിശേഷത കൂടി നൗഫ് മര്‍വായിയെ തേടിയെത്തിയിരിക്കുകയാണ്.
യോഗയെ ഏറെ ഇഷ്ടപ്പെടുന്ന അവര്‍ ഇതിനകം 3000 വിദ്യാര്‍ഥികളെയും 70 അധ്യാപകരെയും യോഗയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ജന്മനാ പ്രതിരോധ ശേഷി ഇല്ലാതിരുന്ന നൗഫ് യോഗയിലൂടെയും നാച്വറോപ്പതിയിലൂടെയും തന്റെ രോഗം ഭേദമായതിനെ തുടര്‍ന്നാണ് യോഗയുടെ ആചാര്യയായത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് യോഗയെ കുറിച്ചും ആയുര്‍വേദത്തെ കുറിച്ചും പഠനം നടത്തിയ അവര്‍ കഴിഞ്ഞ 19 വര്‍ഷമായി ആയുര്‍വേദ പ്രാക്ടീഷണര്‍ കൂടിയാണ്.

ജപ്പാനിലെ ടോമിയോ മിസോകാമി, താജ്കിസ്താനിലെ ഹബീബുല്ല രാജ ബോവ് (സാഹിത്യം, വിദ്യാഭ്യാസം), ഫിലിപ്പീന്‍സിലെ ജോസ് മാ ജോയി (വ്യാപാരം, വാണിജ്യം), സിങ്കപ്പൂരിലെ ടോമി കോഹ് , മ്യാന്മറിലെ ഡോ: താന്ദ് മയിന്ദ് (പൊതുകാര്യം), തായ്ലന്ഡിലെ സോംദേത്ത് ഫ്റാ മഹ, വിയറ്റ്നാനാമിലെ നഗൂയന്‍ ടിന് തീന് (ആത്മീയത), ഇന്തോനീഷ്യയിലെ ഐ നോമാന്‍ നൗത്ര (ശില്പകല), ബ്രൂണെയിലെ മലാത്ത് ഹാജി അബ്ദുള്ള (സാമൂഹ്യപ്രവര്‍ത്തനം), നേപ്പാളിലെ സന്ദൂക് റോയിത്ത് (വൈദ്യശാസ്ത്രം), എന്നിവരാണ് പത്മശ്രീ ബഹുമതി ലഭിച്ച മറ്റു വിദേശികള്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications