സൗദി സ്ത്രീകള്‍ കൂടുതല്‍ മേഖലകളിലേക്ക്; വ്യാപാര തട്ടിപ്പുകള്‍ കണ്ടെത്താന്‍ പെണ് പരിശോധനാ സംഘം
Recommended Video

റിയാദ്: സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കുണ്ടായിരുന്ന ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞ സൗദി അറേബ്യ, സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിത്തുടങ്ങി. സൗദിയിലെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ വനിതാ ഉദ്യോഗസ്ഥരെയാണ് അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അവര്‍ നടത്തിയ റെയ്ഡില്‍ ഇതിനകം നിരവധി തൊഴില്‍ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 75 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട 18 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. നിയമ ലംഘനം കണ്ടെത്തിയവയില്‍ ഭൂരിഭാഗവും ബിനാമി സ്ഥാപനങ്ങളാണെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു. വനിതകള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് കീഴിലെ വനിതാ സംഘങ്ങളാണ് പരിശോധന നടത്തുന്നത്.
സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന്റെ ഭാഗമായാണ് തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അവരെ നിയോഗിച്ചതെന്ന് വാണിജ്യ-നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ നടത്തിയ പരിശോധനയില്‍ വനിതാ സ്ഥാപനങ്ങള്‍ പലതും നടത്തിയിരുന്നത് വിദേശികള്‍ ബിനാമിയായി നിന്നായിരുന്നുവെന്നും സ്വദേശികള്‍ ഇതിനു കൂട്ട് നിന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരേ കേസുകള്‍ എടുത്തിട്ടുണ്ടെന്നും ഇവ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

വ്യാപാര ഉല്‍പ്പന്നങ്ങളില്‍ കൃത്രിമം കാണിക്കുക, എക്സ്പയറി തീയതി തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങളും പരിശോധനാ സംഘത്തിന് കണ്ടെത്താനായി. കഴിഞ്ഞ വര്‍ഷം നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനു മന്ത്രാലയം കൈമാറിയ ബിനാമി കേസുകളേക്കാള്‍ 93 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നും അധികൃതര്‍ വെളിപ്പെടുത്തി. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നിയമ ലംഘകരില്‍ നിന്നും ഈടാക്കുന്ന പിഴയുടെ 30 ശതമാനം പാരിതോഷികമായും പ്രഖ്യാപിച്ചിട്ടുണ്ട്.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications