സ്ത്രീകള്‍ വാഹനമോടിയ്ക്കുന്നതിനെതിരെ സ്ത്രീകള്‍?
റിയാദ്: സൗദിയിലെ സ്ത്രീകള്‍ക്ക് വാഹനം ഓടിയ്ക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയില്‍ ആ നിര്‍ദ്ദേശത്തിനെതിരെ ഒരു കൂട്ടം വനിതകള്‍ രംഗത്ത്. ഒക്ടോബര്‍ 26 ന് സ്ത്രീകള്‍ രാജ്യത്ത് നടത്താനിരിയ്ക്കുന്ന വാഹനമോടിച്ച് പ്രതിഷേധത്തിന് അനുമതി നല്‍കരുതെന്നാണ് സ്ത്രീകളുടെ ആവശ്യം. അബ്ദുള്ള രാജാവിന് ഇക്കാര്യം സംബന്ധിച്ച് കത്തെഴുതാനാണ് തീരുമാനം.
ഒക്ടോബര്‍ 26 ന് സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടു സൗദി രാജകീയ കോടതി തേടി വിശദീകരണത്തിലാണ് സ്ത്രീ സംഘടനകള്‍ തങ്ങളുടെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചത്.

സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ഷൂറ സമിതിയിലെ മൂന്നംഗ വനിതാ കമ്മിറ്റി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ അംഗീകരിയ്ക്കരുതെന്നാണ് സ്ത്രീ സംഘടനകള്‍ ആവശ്യപ്പെടുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞാല്‍ സാമൂഹിക വ്യവസ്ഥയ്ക്ക് തന്നെ തകരാര്‍ സംഭവിയ്ക്കുമെന്നാണ് ഇവരുടെ വാദം. സ്ത്രീകള്‍ അധികസമയവും വീടിന് പുറത്തായിരിയ്ക്കുമെന്നും കുടുംബത്തെ നന്നായി പരിപാലിയ്ക്കില്ലെന്നുമാണ് വാഹനമോടിയ്ക്കുന്നതിന് എതിര്‍ക്കുന്ന സ്ത്രീകള്‍ പറയുന്നത്.












Click it and Unblock the Notifications