യെമനിൽ സൗദിയുടെ സൈനിക നീക്കം, ആക്രമണം തുടങ്ങി..
സൗദി : ആഭ്യന്തരകാലാപം നടക്കുന്ന യെമനില്‍ സൗദി അറേബ്യ വ്യോമാക്രമണം ആരംഭിച്ചു. യെമന്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചാണ് സൗദി വിമതര്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയത്. വ്യോമാക്രമണത്തില്‍ നോര്‍ത്ത് സനയില്‍ ഗ്രാമീണരും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
യെമന്‍ പിടിച്ചെടുക്കാനുള്ള ഇറാന്‍ അനുകൂല വിമതരുടെ നീക്കം തടയുമെന്നും യെമന്‍ സര്‍ക്കാരിന് എല്ലാ സഹായവും ലഭ്യമാക്കുമെന്നും സൗദി അംബാസിഡര്‍ അറിയിച്ചു.

ലാഹിജ് നഗരത്തിലെ അല്‍അനദ് സൈനിക വ്യോമനിലയം പിടിച്ചെടുത്തതിനുശേഷമാണ് 60 കിലോമീറ്റര്‍ അകലെയുള്ള ഹൂതികള്‍ ഏദനിലത്തെിയത്. രാജ്യത്ത് വിമതരുടെ സൈനികനീക്കം അവസാനിപ്പിക്കാന്‍ യു.എന്‍ ഇടപെടണമെന്ന ഹാദിയുടെ പ്രസ്താവന പുറത്തുവന്ന ഉടനെയാണ് ഹൂതികള്‍ ഏദനിലേക്ക് കടന്നത്.
ഏദന്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തിട്ടുണ്ട് ഇതേത്തുടര്‍ന്ന് ഏദനില്‍ അഭയം തേടിയ പ്രസിണ്ടന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി അവിടെ നിന്നും രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മേഖലയില്‍ നിന്നും അമേരിക്ക തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചിരുന്നു.












Click it and Unblock the Notifications