സൗദിയില്‍ നിന്നും കപ്പല്‍ മാര്‍ഗം എണ്ണ ഇന്ത്യയിലെത്തിയാല്‍ വില കുറയുമോ?
സൗദി: എണ്ണവില കുറയ്ക്കാതെ ചരക്കു നീക്കച്ചെലവു കുറച്ചു ഏഷ്യന്‍ രാജ്യങ്ങളെ ആകര്‍ഷിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യൂറോപ്പില്‍ നിന്നും, മെക്‌സിക്കോയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ പുതിയ നീക്കവും, എണ്ണ ഉല്‍പാദന മേഖലയിലെ പുതിയ പ്രതിസന്ധികളുമാണ് സൗദിയുടെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വാര്‍ത്ത.
സ്വന്തം കപ്പലുകളില്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ എണ്ണ എത്തിച്ച് ചരക്കുനീക്ക ചെലവിനത്തില്‍ പണം ലാഭിക്കാനാണ് സൗദി പദ്ധതി തയ്യാറാക്കുന്നത്. പുതിയ സാഹചര്യത്തില്‍ എണ്ണ വില കുറയ്ക്കാന്‍ സൗദിക്കാവില്ല. എന്നാല്‍ എണ്ണ വാങ്ങുന്നവര്‍ വഹിക്കേണ്ടി വരുന്ന ചരക്കു നീക്കച്ചെലവു ഒഴിവാക്കാനാണ് സൗദിയുടെ പുതിയ തീരുമാനം.

സ്വന്തം കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ ഇന്ത്യയില്‍ എത്തിച്ചു നല്‍കുമ്പോള്‍ ബാരലിന് ഏതാണ്ട് 15 മുതല്‍ 20 രൂപ വരെ കുറവ് ലഭിക്കും. അന്തിമ തീരുമാനം സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ എണ്ണ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications