കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയെ ഞെട്ടിച്ച് ഏഴ് മിസൈലുകള്‍!! ശക്തമായ ആക്രമണം, റിയാദ് നടുങ്ങി, മരണം, പരിക്ക്...

ഏഴ് മിസൈലുകള്‍ സൗദിയെ ലക്ഷ്യമിട്ടെത്തിയെന്ന് കേണല്‍ തുര്‍ക്കി അല്‍ മാലികി സ്ഥിരീകരിച്ചു.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിൽ മിസൈൽ ആക്രമണം, റിയാദ് നടുങ്ങി | Oneindia Malayalam

റിയാദ്: സൗദി അറേബ്യന്‍ ഭരണകൂടത്തെ ഞെട്ടിച്ച് തലസ്ഥാനമായ റിയാദിലേക്ക് നിരവധി മിസൈലുകള്‍. ശക്തമായ ആക്രമണത്തിന് പിന്നില്‍ യമനിലെ ഹൂഥി വിമതരാണ്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സൗദി സൈന്യം യമനില്‍ ആക്രമണം തുടങ്ങിയ ശേഷം യമനില്‍ നിന്നുള്ള തിരിച്ചടിയില്‍ റിയാദില്‍ മരണം സംഭവിക്കുന്നത് ആദ്യമായിട്ടാണ്.
മൂന്ന് വര്‍ഷം മുമ്പാണ് യമനില്‍ സൗദി സൈന്യം ഇടപെട്ടത്. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയില്‍ ഖത്തര്‍ ഒഴികെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും പങ്കാളികളാണ്. നേരത്തെ ഖത്തര്‍ പങ്കാളികളായിരുന്നെങ്കിലും ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അവരോട് പിന്‍മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. യമനിലെ ഹൂഥികള്‍ സൗദിയിലേക്ക് ആക്രമണം നടത്താറുണ്ടെങ്കിലും ഇത്രയും ശക്തമായ ആക്രമണം ആദ്യമായിട്ടാണ്. റിയാദില്‍ മാത്രമല്ല, ആക്രമണമുണ്ടായത്, സൗദിയുടെ പല ഭാഗങ്ങളിലും സൈന്യത്തെ അമ്പരപ്പിച്ച് മിസൈല്‍ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വിശദീകരിക്കാം..

 ട്രംപിന്റെ ഗുണ്ടാ ഭീഷണി, എല്ലാം മറക്കണം ഇല്ലെങ്കില്‍ കൊന്ന് കളയും! സ്റ്റോമിയുടെ വെളിപ്പെടുത്തല്‍! ട്രംപിന്റെ ഗുണ്ടാ ഭീഷണി, എല്ലാം മറക്കണം ഇല്ലെങ്കില്‍ കൊന്ന് കളയും! സ്റ്റോമിയുടെ വെളിപ്പെടുത്തല്‍!

ഞായറാഴ്ച അര്‍ധരാത്രി

ഞായറാഴ്ച അര്‍ധരാത്രി

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് റിയാദിലേക്ക് മിസൈലുകള്‍ കുതിച്ചെത്തിയത്. രാജ്യത്തേക്ക് ഏഴ് മിസൈലുകള്‍ വന്നത് സൈന്യത്തെയും ഞെട്ടിച്ചു. എല്ലാ മിസൈലുകളും വെടിവച്ചിട്ടുവെന്നാണ് സൗദി സൈന്യം അറിയിച്ചത്. എന്നാല്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളും പരിക്കേറ്റവരും ഈജിപ്തുകാരാണ്. ആക്രമണത്തെ തുടര്‍ന്ന 'ചില വസ്തുക്കള്‍' ഇവരുടെ ദേഹത്ത് വീണാണ് മരണം സംഭവിച്ചതെന്ന് സൗദി സൈന്യം അറിയിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് മൂന്ന് മിസൈലുകള്‍ വന്നത്. ലക്ഷ്യ സ്ഥാനത്തെത്തും മുമ്പ് തന്നെ മിസൈലുകള്‍ സൈന്യം തകര്‍ക്കുകയായിരുന്നു.

നിരവധി സ്‌ഫോടനങ്ങള്‍

നിരവധി സ്‌ഫോടനങ്ങള്‍

തലസ്ഥാനത്ത് മാത്രമല്ല മിസൈല്‍ ആക്രമണമുണ്ടായത്. സൗദിയുടെ തെക്കന്‍ നഗരങ്ങളായ നജ്‌റാന്‍, ജിസാന്‍, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലേക്കും ഹൂഥികളുടെ മിസൈലുകള്‍ എത്തി. എന്നാല്‍ ഇവിടെയൊന്നും മരണമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിയാദില്‍ മാത്രമാണ് മരണം സംഭവിച്ചത്. റിയാദില്‍ ഒരു മിസൈല്‍ റസിഡന്‍ഷ്യന്‍ ഭാഗത്തേക്കാണ് വന്നത്. ശക്തമായ സ്‌ഫോടന ശബ്ദം കേള്‍ക്കുകയും പുകയില്‍ മൂടുകയും ചെയ്തുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി സ്‌ഫോടനങ്ങളുണ്ടായി എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുര്‍ക്കാന്‍ എച്ച് 2 മിസൈലുകള്‍

ബുര്‍ക്കാന്‍ എച്ച് 2 മിസൈലുകള്‍

അല്‍ മല്‍ഖയില്‍ ചില വീടുകളുടെ ചില്ലുകള്‍ തകര്‍ന്നു. ഈ സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. അബഹയിലേക്കും ഹൂഥികള്‍ മിസൈല്‍ അയച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സൗദി സൈന്യം സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ സൗദിയുടെ പലഭാഗങ്ങളിലേക്കും ഹൂഥികള്‍ മിസൈല്‍ ആക്രമണവും റോക്കറ്റാക്രമണവും നടത്തിയുരുന്നു. പലയിടത്തും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റിയാദില്‍ ആദ്യമായിട്ടാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കിങ് ഖാലിദ് വിമാനത്താവളം ലക്ഷ്യമിട്ടാണ് റിയാദിലേക്ക് മിസൈലുകള്‍ അയച്ചതെന്ന് ഹൂഥികളുടെ സബ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബുര്‍ക്കാന്‍ എച്ച് 2 മിസൈലുകലാണ് ഉപയോഗിച്ചത്. അബഹ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് മറ്റു മിസൈലുകളും ഉപയോഗിച്ചെന്ന് ഹൂഥി നേതാക്കളെ ഉദ്ധരിച്ച് സബ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നില്‍ ഇറാന്‍?

പിന്നില്‍ ഇറാന്‍?

ഹൂഥികള്‍ക്ക് ദീര്‍ഘദൂര മിസൈലുകള്‍ കൈമാറുന്നത് ഇറാനാണെന്ന് നേരത്തെ ആരോപണമുള്ളതാണ്. ഇറാന്‍ പിന്തുണയുള്ള യമനിലെ ഷിയാ സംഘമാണ് ഹൂഥികള്‍. ഇവരെ ഉപയോഗിച്ച് ഇറാന്‍ സൗദിക്കെതിരെ യുദ്ധം ചെയ്യുകയാണെന്ന് സൗദി ഭരണകൂടം ആരോപിക്കുന്നു. 2015 മാര്‍ച്ചിലാണ് സൗദി സൈന്യം യമനില്‍ ആക്രമണം നടത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ മൂന്ന് വര്‍ഷം പിന്നിടുന്നു. മൂന്നാം വാര്‍ഷികത്തിലാണ് സൗദിയെ ഞെട്ടിച്ച് ഹൂഥികളുടെ ആക്രമണമുണ്ടായിരിക്കുന്നത്. യമനില്‍ ഇതുവരെ 10000ത്തിലധികം സാധാരണക്കാര്‍ അറബ് സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. യമനിലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണച്ചാണ് സൗദി സൈന്യം യമനില്‍ ഇടപെട്ടത്.

ദൃശ്യങ്ങള്‍ പ്രചരിക്കുന്നു

ദൃശ്യങ്ങള്‍ പ്രചരിക്കുന്നു

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഒരു ഹൈവേയില്‍ മിസൈല്‍ അവശിഷ്ടം തകര്‍ന്നുവീണത് കാണാന്‍ നിരവധി പേര്‍ എത്തിയതാണ് ഒരു വീഡിയോ. ഏഴ് മിസൈലുകള്‍ സൗദിയെ ലക്ഷ്യമിട്ടെത്തിയെന്ന് കേണല്‍ തുര്‍ക്കി അല്‍ മാലികി സ്ഥിരീകരിച്ചു. എല്ലാം തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ സമാധാനത്തിനും സുസ്ഥിരതക്കുമെതിരായ ആക്രമണമാണിതെന്ന് സൗദി വാര്‍ത്താ വിതരണ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ നവംബറിലും ഡിസംബറിലും ഹൂഥികള്‍ സൗദിയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. തലസ്ഥാനത്തേക്ക് വന്ന മിസൈലുകള്‍ സൈന്യം മിസൈല്‍ പ്രതിരോധ കവചം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. അതേസമയം, യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പല പ്രദേശങ്ങളിലും ഹൂഥികള്‍ ആക്രമണം നടത്തുന്നത് പതിവാണ്.

മാളിലെ ദുരന്തത്തില്‍ സെെബീരിയ ഞെട്ടി, കാണാതായ കുട്ടികള്‍ രക്ഷപ്പെടാന്‍ മാളില്‍ നിന്ന് താഴേക്ക് ചാടി!മാളിലെ ദുരന്തത്തില്‍ സെെബീരിയ ഞെട്ടി, കാണാതായ കുട്ടികള്‍ രക്ഷപ്പെടാന്‍ മാളില്‍ നിന്ന് താഴേക്ക് ചാടി!

English summary
Missile plunges into residential area as Yemen's Houthi rebels target Saudi Arabian capital Riyadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X