സൗദി: സ്ത്രീകള്‍ക്ക് കൂടുതല്‍ ജിമ്മുകള്‍, ലക്ഷ്യം അടുത്ത ഒളിംപിക്സ്!!!
കായികരംഗത്തെ അണ്ടര്‍ സെക്രട്ടറി റീമ ബിന്ദ് ബന്ദാര് ബിന്‍ സുല്‍ത്താന്‍ രാജകുമാരിയാണ് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്
മനാമ: സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ ജിമ്മുകള്‍ ആരംഭിക്കാനുള്ള സൗദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സൗദി ജനത. കായികരംഗത്തെ അണ്ടര്‍ സെക്രട്ടറി റീമ ബിന്ദ് ബന്ദാര് ബിന്‍ സുല്‍ത്താന്‍ രാജകുമാരിയാണ് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.
ലണ്ടന്‍ ഒളിംപിക്സിന് പിന്നാലെ കഴിഞ്ഞ റിയോ ഒളിംപിക്സിലും രാജ്യത്തെ പ്രതിനിധീകരിച്ച് നാല് സ്ത്രീകള്‍ പങ്കെടുത്തതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് കായിക രംഗത്തേക്ക് അവസരങ്ങള്‍ നല്‍കുന്നതിനുള്ള സൗദിയുടെ നീക്കം.

സ്ത്രീകളിലെ അമിതവണ്ണത്തിനെതിരെ
രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ പൊണ്ണത്തടിയും പ്രമേഹ രോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതു കായിക സംവിധാനങ്ങള്‍ സ്ത്രീകള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് റീമ ബിന്ദ് ചൂണ്ടിക്കാണിച്ചത്.

വ്യായാമത്തിന്റെ അഭാവം
സൗദിയിലെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രമേഹ രോഗവും അമിത വണ്ണവുമാണ് സ്ത്രീകളിലെ ആരോഗ്യം ക്ഷയിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ സ്ഥലങ്ങളില്ലെന്നും അത് നാണക്കേടാണെന്നും ബിന്ദ് പറയുന്നു.

കായിക വിരോധം
സ്ത്രീകള്‍ കായികരംഗത്തേക്ക് പ്രവേശിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്ന സൗദിയിലെ യാഥാസ്ഥിക മുസ്ലിം സമൂഹം സ്കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല.

കായിക രംഗത്തേയ്ക്ക് കൂടുതല്‍ സ്ത്രീകള്‍
2012ലെ ലണ്ടന്‍ ഒളിംപിക്സിലേക്ക് ഒരു വനിതയെ സൗദി പങ്കെടുപ്പിച്ചത് നിര്‍ണായകമായിരുന്നു. 2016ലെ റിയോ ഒളിംപിക്സില്‍ നാല് വനിതകളാണ് സൗദിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. ഇതിന് പിന്തുടര്ച്ചയെന്നോണമാണ് നീക്കം.

ഇസ്ലാമില്‍ വിലക്കില്ല
സ്ത്രീകള്‍ക്ക് കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഇസ്ലാമില്‍ വിലക്കില്ല. അതിനാല്‍ സ്ത്രീകള്‍ക്ക് വ്യായാമത്തിന് അവസരമൊരുക്കുന്നതിന് സൗദിയില്‍ നിന്ന് പ്രത്യേക പരിഗണന തന്നെയാണ് ലഭിക്കുന്നത്.

അന്താരാഷ്ട്ര മത്സരങ്ങളില്‍
സ്ത്രീകള്‍ക്ക് വേണ്ടി രാജ്യത്ത് കൂടുതല്‍ ജിമ്മുകള്‍ ആരംഭിക്കുന്നതിനെ ഭയപ്പെടേണ്ടതില്ലെന്നും കായികാഭിരുചിയുള്ള സ്ത്രീകളെ കണ്ടെത്തി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യമെന്നും ബിന്ദ് കൂട്ടിച്ചേര്‍ക്കുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications